Select Your Language

Notifications

webdunia
webdunia
webdunia
webdunia

31 വര്‍ഷങ്ങള്‍ക്കുശേഷം 'മണിച്ചിത്രത്താഴ്' വീണ്ടും തിയേറ്ററുകളിലേക്ക്,റീമാസ്റ്ററിങ് ജോലികള്‍ പൂര്‍ത്തിയായി, റിലീസ് തീയതി

After 31 years

കെ ആര്‍ അനൂപ്

, വ്യാഴം, 16 മെയ് 2024 (09:23 IST)
സിനിമ പ്രേമികള്‍ക്ക് എത്രകണ്ടാലും മതിവരാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ടില്‍ കൂടുതല്‍ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമ വീണ്ടും കാണുവാന്‍ ആളുകളുണ്ട്. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയാണിത്. ഇപ്പോഴിതാ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസ് ചെയ്ത 31 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിനിമയുടെ റീ റിലീസ്.
 
 മണിച്ചിത്രത്താഴ് പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്ററിങ് ജോലികള്‍ പൂര്‍ത്തിയാക്കി. മണിച്ചിത്രത്താഴ് ഫസ്റ്റ് കോപ്പി റെഡിയാണ്. 
 
ജൂലൈ 12 അല്ലെങ്കില്‍ ഓഗസ്റ്റ് 17 നോ ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ഓവര്‍സീസ് അവകാശത്തിനായി ഉള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. റീമാസ്റ്ററിങ്ങിന് നേതൃത്വം നല്‍കിയ മാറ്റനി നൗവിന്റെ ഉടമയായ ഡി.സോമന്‍ പിള്ളയും സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗ്ഗ ചിത്ര അപ്പച്ചനും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് വീണ്ടും റിലീസിന് എത്തിക്കുന്നത്.
 
അതേസമയം ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. തമിഴ് തെലുങ്ക് ഹിന്ദി കന്നഡ ഭാഷകളില്‍ ചിത്രത്തിന് റീമേക്കുണ്ടായി. തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലായിരുന്നു ചിത്രം ഇറങ്ങിയത്. ആപ്തമിത്ര എന്ന പേരിലായിരുന്നു കന്നഡയില്‍ ചിത്രം റിലീസ് ചെയ്തത്. ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty film Turbo: സംഘികള്‍ക്ക് ചെകിടത്തടി, ടര്‍ബോ പ്രൊമോഷന്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; അടുത്ത നൂറ് കോടി ഉറപ്പ് !