Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ താത്ത, സേനാപതി തിരിച്ചെത്തുന്നു, ഇന്ത്യൻ 2 റിലീസ് തീയതി പുറത്ത്

Indian2, Shankar, Kamalhaasan

അഭിറാം മനോഹർ

, തിങ്കള്‍, 20 മെയ് 2024 (16:17 IST)
Indian2, Shankar, Kamalhaasan
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശങ്കർ- കമൽഹാസൻ സിനിമയായ ഇന്ത്യൻ 2വിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം ജൂലൈ 12നാകും സിനിമ റിലീസ് ചെയ്യുക. സംവിധായകൻ ശങ്കർ തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
 
മെയ് 22ന് സിനിമയിലെ ആദ്യഗാനം റിലീസാകും. ഇന്ത്യൻ 2 റിലീസിന് ആറ് മാസങ്ങൾക്ക് ശേഷം ഇന്ത്യൻ 3യും റിലീസാകുമെന്ന് റിപ്പോർട്ടുകളുണ്ട്.നേരത്തെ ഇന്ത്യൻ സിനിമയുടെ മൂന്നാം ഭാഗത്തിൻ്റെ ചിത്രീകരണവും പൂർത്തിയാക്കിയതായും ഇന്ത്യൻ 2 റിലീസ് ചെയ്ത ശേഷം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുമെന്നും കമൽഹാസൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 
 
1996ൽ ഇന്ത്യൻ ബോക്സോഫീസിൽ റെക്കോർഡുകൾ തീർത്ത സിനിമയാണ് ഇന്ത്യൻ. മനീഷ കൊയ്‌രാള, സുകന്യ എന്നിവരായിരുന്നു സിനിമയിലെ നായികമാരായിരുന്നത്.
കാജൽ അഗർവാൾ,എസ് ജെ സൂര്യ,ബോബി സിംഗ,സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ് എന്നിവരാണ് ഇന്ത്യൻ 2വിലെ പ്രധാന അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന് പേരിട്ടു,അക്ഷയതൃതീയ ദിനത്തില്‍ അമ്മയായി നടി യാമി ഗൗതം