ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗോവിന്ദ. ഡാന്‍സ് നമ്പറുകളിലൂടെ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെടാന്‍ ഗോവിന്ദയ്ക്കായിരുന്നു. ഒരുക്കാലത്ത് ബോളിവുഡില്‍ സ്ഥിരം ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിരുന്ന താരമായിരുന്നെങ്കിലും നിലവില്‍ ബോളിവുഡില്‍ താരം സജീവമല്ല. ഇപ്പോഴിതാ 62കാരനായ ഗോവിന്ദ വാര്‍ത്തകളില്‍ നിറയുന്നത് തന്റെ വിവാഹമോചനവാര്‍ത്തയുമായി ബന്ധപ്പെട്ടാണ്. 30കാരിയായ നടിയുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് താരം 37 വര്‍ഷത്തെ തന്റെ വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നത്.
ഗോവിന്ദയുടെ വിവാഹമോചന വാര്‍ത്തകളേക്കാള്‍ ചര്‍ച്ചയാകുന്നത് താരത്തിന്റെ യുവനടിയുമായുള്ള ബന്ധത്തെ പറ്റിയാണ്. 32 വയസ് പ്രായവ്യത്യാസമാണ് ഇരുവര്‍ക്കും ഇടയിലുള്ളത്. മറാത്തി സിനിമയില്‍ സജീവമായിട്ടുള്ള നടിയുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതിനിടെ ഭാര്യയായ സുനിതയുമായി വിവാഹബന്ധം വേര്‍പിരിയലിന്റെ വക്കിലാണെന്നും ഭാര്യ സുനിത വിവാഹമോചന നോട്ടീസ് അയച്ചതായും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് വര്‍ഷക്കാലത്തെ പ്രണയത്തിന് ശേഷം 1987ലാണ് ഗോവിന്ദ വിവാഹിതനായത്. ഈ ബന്ധത്തില്‍ 3 മക്കളുമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗോവിന്ദയും സുനിതയും ഒന്നിച്ചല്ല താമസിക്കുന്നത്. ഡിവോഴ്‌സ് നോട്ടീസ് അയച്ച് കുറച്ച് നാളുകളായെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അതേസമയം വിവാഹമോചനത്തെ പറ്റിയും യുവനടിയുമായുള്ള അടുപ്പത്തെ പറ്റിയും ഗോവിന്ദ പ്രതികരിച്ചിട്ടില്ല.