Select Your Language

Notifications

webdunia
webdunia
webdunia
webdunia

5 ദിവസം, 500 സ്പെഷ്യൽ ഷോകൾ, 7 ദിവസത്തിൽ 4000 ഹൌസ്‌ഫുൾ ഷോകൾ; കളം നിറഞ്ഞ് കളിച്ച് ഷൈലോക്ക്

5 ദിവസം, 500 സ്പെഷ്യൽ ഷോകൾ, 7 ദിവസത്തിൽ 4000 ഹൌസ്‌ഫുൾ ഷോകൾ; കളം നിറഞ്ഞ് കളിച്ച് ഷൈലോക്ക്

ചിപ്പി പീലിപ്പോസ്

, വെള്ളി, 31 ജനുവരി 2020 (15:02 IST)
അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം ഷൈലോക്ക് ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച് മുന്നേറുകയാണ്. 2020നെ അടിപൊളിയായി വരവേറ്റിരിക്കുകയാണ് മമ്മൂട്ടി. ആദ്യ അഞ്ച് ദിവസം കൊണ്ട് ചിത്രം 500 സ്പെഷ്യൽ ഷോകളാണ് കളിച്ചത്. റിലീസ് ചെയ്ത് 7 ദിവസം പിന്നിടുമ്പോൾ 4000ത്തോളം ഹൌസ്‌ഫുൾ ഷോകളാണ് ഷൈലോക്ക് കളിച്ചത്. 
 
റിലീസ് ദിവസത്തേക്കാൾ ഷോകൾ മൂന്നും നാലും ദിവസങ്ങളിൽ കളിച്ച ചിത്രം റെക്കോർഡ് സൃഷ്ടിക്കുകയാണ്. ആദ്യ ദിനം 110 അധിക ഷോയും രണ്ടാം ദിനം 90, മൂന്നാം ദിനം 107, നാലാം ദിനം 115 എന്നിങ്ങനെയായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.
 
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 ദിവസം ചിത്രീകരിയ്ക്കേണ്ട പ്രധാന സീനുകൾ മൂന്ന് ദിവസംകൊണ്ട് ഏറെക്കുറെ പൂർത്തിയാക്കി ധ്രുവത്തിലെ ജോഷി ബ്രില്യൻസ് !