71മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. നാല് മണിക്ക് ജൂറിയുടെ അന്തിമ പട്ടിക വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി എല്‍ മുരുകന്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ദില്ലി എന്‍എംസിയില്‍ വെച്ചാണ് ജൂറി മാധ്യമപ്രവര്‍ത്തകരെ കാണുന്നത്. പ്രധാന പുരസ്‌കാരങ്ങളുടെ വിവരങ്ങള്‍ ഇവിടെ അറിയാം.
മികച്ച ചിത്രം - 12ത് ഫെയിൽ
മികച്ച ജനപ്രിയ ചിത്രം- റോക്കി ഓര്‍ റാണി കി പ്രേം കഹാനി
മികച്ച സംവിധാനം- സുദീപ്‌തോ സെന്‍(ദി കേരള സ്റ്റോറി)
മികച്ച നടന്‍- ഷാറൂഖ് ഖാന്‍(ജവാന്‍), വിക്രാന്ത് മാസി( 12ത് ഫെയില്‍)
മികച്ച നടി- റാണി മുഖര്‍ജി(മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വെ- ഹിന്ദി)
മികച്ച സഹനടി- ഉര്‍വശി(ഉള്ളൊഴുക്ക്) , ജാന്‍കി ബോഡിവാല(വഷ്- ഗുജറാത്തി)
മികച്ച ഗായിക- ശില്പ റാവു(ചലിയ- ജവാന്‍)
മികച്ച തിരക്കഥ- സായ് രാജേഷ് നീലം(ബേബി- തെലുങ്ക്), രാംകുമാർ ബാലകൃഷ്ണൻ(പാർക്കിംഗ്- തമിഴ്)
മികച്ച എഡിറ്റിംഗ്- മിഥുൻ മുരളി(പൂക്കാലം- മലയാളം)
മികച്ച സംഗീത സംവിധാനം- ജി വി പ്രകാശ് കുമാര്‍(വാത്തി)
മികച്ച ആക്ഷന്‍ കൊറിയോഗ്രാഫി- നന്ദു, പൃഥ്വി- ഹനുമാന്‍(തെലുങ്ക്)
മികച്ച ഹിന്ദി ചിത്രം- കാതല്‍ , എ ജാക്ക് ഫ്രൂട്ട് മിസ്റ്ററി
മികച്ച കന്നഡ ചിത്രം - കണ്ടീലു- ദി റേ ഓഫ് ഹോപ്പ്
മികച്ച മലയാള ചിത്രം - ഉള്ളൊഴുക്ക്
മികച്ച തമിഴ് ചിത്രം - പാര്‍ക്കിംഗ്
മികച്ച തെലുങ്ക് ചിത്രം - ഭഗവന്ത് കേസര്‍
സ്‌പെഷ്യല്‍ മെന്‍ഷന്‍ - അനിമല്‍(ഹിന്ദി) (റീ റെക്കോര്‍ഡിങ് മിക്‌സര്‍)- എം ആര്‍ രാജാകൃഷ്ണന്‍