മലയാള സിനിമയിലെ മികച്ച സിനിമകളില്‍ ഒന്നാണ് ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി അപര്‍ണ ബാലമുരളിയാണ് എത്തിയത്. സിനിമ തെന്നിന്ത്യയും കടന്ന് ഇന്ത്യയാകെ തന്നെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചത് അപര്‍ണയെ അല്ലായിരുന്നു. സായ് പല്ലവിയെയായിരുന്നു ചിത്രത്തിന്റെ നായികയയൈ തീരുമാനിച്ചത്. അഡ്വാന്‍സ് വരെ താരത്തിന് നല്‍കിയിരുന്നുവെന്നും ചിത്രത്തിന്റെ നീര്‍മാതാവായ സന്തോഷ് ടി കുരുവിള പറയുന്നു.
മഹേഷിന്റെ പ്രതികാരത്തിലെ നായികയായി ഞാന്‍ അഡ്വാന്‍സ് ചെക്ക് നല്‍കിയത് സായ് പല്ലവിക്കാണ്. അന്‍വര്‍ റഷീദ് നിര്‍മിച്ച പ്രേമത്തില്‍ അന്ന് സായ് പല്ലവി അഭിനയിച്ചു കഴിഞ്ഞിരുന്നു. സായ് പല്ലവി നല്ല നടിയാണ് അഡ്വാന്‍സ് കൊടുത്തോളു എന്ന് പറഞ്ഞതനുസരിച്ചാണ് കൊച്ചിയിലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് താരത്തിന് ചെക്കെഴുതി നല്‍കിയത്. എനിക്കൊപ്പം അന്ന് ആഷിഖ് അബുവും ഉണ്ടായിരുന്നു. പിന്നീടാണ് പ്രേമം പുറത്തിറങ്ങുന്നതും വലിയ ഹിറ്റാകുന്നതും.
പക്ഷേ മഹേഷിന്റെ പ്രതികാരം തുടങ്ങുന്ന സമയത്ത് സായ് പല്ലവിക്ക് എന്തോ പരീക്ഷയായി ജോര്‍ജിയയില്‍ ആയിപ്പോയി. സിനിമ നീട്ടികൊണ്ടുപോകാന്‍ താത്പര്യമില്ലാത്തത് കൊണ്ടാണ് അപര്‍ണ ബാലമുരളിയെ പരിഗണിച്ചു. അവരിപ്പോള്‍ നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിച്ചു. സന്തോഷ് ടി കുരുവിള പറഞ്ഞു.