ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ജീവിതം പറയുന്ന 'ആദിവാസി' ഫസ്റ്റ് ലുക്ക് വാവ സുരേഷ് പുറത്തിറക്കി. മധുവായി വേഷമിടുന്ന അപ്പാനി ശരത് വാവ സുരേഷിന് നന്ദി പറഞ്ഞു.
മധുവിന്റെ മുടുക ഗോത്ര ഭാഷയില്‍ വിശപ്പ് പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
വാവാ സുരേഷിന്റെ വാക്കുകള്‍
നമുക്ക് ഏറെ വേദനയുള്ള മധുവിന്റെ ജീവിതം പ്രമേയമാകുന്നു സിനിമ 'ആദിവാസി' ( ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ സന്തോഷത്തോടെ ഞാന്‍ പ്രകാശനം ചെയ്യുന്നു. കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിച്ച് ശരത് അപ്പാനി പ്രധാന വേഷത്തില്‍ അഭിനയിച്ച സിനിമയുടെ കഥയും സംവിധാനവും വിജീഷ് മണിയാണ്. പോസ്റ്റര്‍ റിലീസ് ചടങ്ങില്‍ സംവിധായകന്‍ വിജീഷ് മണി, കെപിഎസി ലീലാകൃഷ്ണന്‍, അരുണ്‍.കരവാളൂര്‍ (ഏരീസ് ഗ്രൂപ്പ്), സുരേഷ് സൂര്യശ്രീ, മാസ്റ്റര്‍ റംസാന്‍ എന്നിവര്‍ പങ്കെടുത്തു.
' ആദിവാസി ' എന്ന സിനിമയ്ക്ക് എല്ലാവിധ വിജയാശംസകള്‍ നേരുന്നു...
കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.