Publish Date: Fri, 17 Sep 2021 (15:01 IST)
Updated Date: Fri, 17 Sep 2021 (15:03 IST)
പൃഥ്വിരാജിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയുടെ അറുപത് ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ അള്‍ജീരിയയില്‍ തുടങ്ങാനിരിക്കുകയാണ്. ഡിസംബറില്‍ കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. അതുകഴിഞ്ഞ് മൂന്നുമാസത്തിനുശേഷം ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
40 ദിവസത്തെ ചിത്രീകരണത്തിന് വേണ്ടിയാണ് അള്‍ജീരിയയിലേക്ക് പോകുന്നത്. ജോര്‍ദാനിലും കുറച്ച് ദിവസം ഷൂട്ട് ഉണ്ട്. ഇന്ത്യയിലും ഒരു ചെറിയ ഷെഡ്യൂള്‍ ഉണ്ട്.