Select Your Language

Notifications

webdunia
webdunia
webdunia
webdunia

Aamir Khan: കാമുകി ഉപേക്ഷിച്ച് പോയ സങ്കടത്തിൽ മുടി മൊട്ടയടിച്ചു, സിനിമ നഷ്ടമായി: ആമിർ ഖാൻ

Aamir Khan

നിഹാരിക കെ.എസ്

, ബുധന്‍, 23 ജൂലൈ 2025 (09:54 IST)
ബോളിവുഡിൽ ആരാധകർ ഏറെയുള്ള നടനാണ് ആമിർ ഖാൻ. സിനിമയിൽ സ്റ്റാർ ആകുന്നതിന് മുന്നേയുള്ള തന്റെ ഓഡിഷൻ കാലത്തെക്കുറിച്ച് പറയുകയാണ് നടൻ ഇപ്പോൾ. സംവിധായകൻ കേതൻ മെഹ്ത അദ്ദേഹത്തിന്റെ പുതിയ സിനിമക്ക് വേണ്ടി തന്നെ വിളിച്ചെന്നും എന്നാൽ മുടി മൊട്ട അടിച്ച സമയം ആയിരുന്നതിനാൽ ആ വേഷം തനിക്ക് ലഭിച്ചില്ലെന്ന് പറയുകയാണ് നടൻ. 
 
കാമുകി ഉപേക്ഷിച്ചു പോയപ്പോഴാണ് താൻ മൊട്ട അടിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൂടെ വന്ന സുഹൃത്തിന് ആ വേഷം ലഭിച്ചെന്നും ആമിർ ഖാൻ കൂട്ടിച്ചേർത്തു. ഫിലിം ഫെയർ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
 
‘എന്റെ കാമുകി എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഒരു വട്ടം ഞാൻ മൊട്ടയടിച്ചു. അത് കഴിഞ്ഞ് ഒരാഴ്ചയായപ്പോൾ കേതൻ എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞു. ഞാൻ എവിടെയാണെന്ന് ചോദിച്ചപ്പോൾ അവർ ചർച്ച് ഗേറ്റിൽ ഉണ്ടെന്ന് പറഞ്ഞു. ഞാൻ മുമ്പ് കേതനെ കണ്ടിട്ടില്ല. അന്ന് മൊബൈലും ഇല്ല. ഞാൻ വന്ന് അകത്തേക്ക് കടന്നപ്പോൾ കേതൻ എന്നെ നോക്കി ‘നീ നിന്റെ മുടിയിൽ എന്താണ് ചെയ്തത്’ എന്ന് ചോദിച്ചു. എന്റെ മുടി ഇങ്ങനെ അല്ലായിരുന്നുവെന്ന് അവന് എങ്ങനെയറിയാം എന്ന് ഞാൻ ആലോചിച്ചു. 
 
ആദ്യം എന്നെ അദ്ദേഹം മറ്റൊരു വേഷത്തിലേക്ക് വേണ്ടിയായിരുന്നു വിളിച്ചിരുന്നത്. മുടി ഇല്ലാത്തതുകൊണ്ടുതന്നെ ആ ചിത്രത്തിലെ രഞ്ജിത്തിന്റെ വേഷത്തിനായി എന്നെയും എന്റെ സുഹൃത്ത് അശുഷിനെയും ഓഡീഷൻ ചെയ്തു. അവസാനം അശുഷിന് ആ വേഷം കിട്ടി.
 
പിന്നീട് ഡേവിഡ് റാത്തോഡ് സംവിധാനം ചെയ്ത വെസ്റ്റ് ഈസ് വെസ്റ്റ് എന്ന അമേരിക്കൻ സിനിമ ഉണ്ടായിരുന്നു. അന്ന് രാജ് സുത്ഷി, അമോൽ, അശുതോഷ്, നീരജ്, ഞാനും ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സുഹൃത്തുക്കളായിരുന്നു. ഒരു ഓഡീഷൻ ഉണ്ടെന്ന് കേൾക്കുമ്പോൾ ഞങ്ങൾ ഒരുമിച്ച് പോകും. ഒരു ചെറിയ സംഘം പോലെയാണ് ഞങ്ങൾ പോകുക. അങ്ങനെ ഞങ്ങളുടെ കൂട്ടത്തിലെ ഒരാൾക്ക് ഹോളി എന്ന ചിത്രത്തിൽ ഒരു വേഷം കിട്ടി. 
 
അതിന്റെ സംവിധായകൻ കേതൻ ആയിരുന്നു. കേതന്റെ ജോലി കാണാൻ വേണ്ടി ഞാനും അവന്റെ കൂടെ പോയി. സ്റ്റെഡികാമിന്റെ പ്രവർത്തനവും എനിക്ക് കാണണം എന്നുണ്ടായിരുന്നു. എന്നാൽ കോമഡി എന്താണെന്ന് വെച്ചാൽ സ്റ്റെഡികാം ഒരിക്കലും വന്നില്ല. ക്യമറാമാൻ ഒടുവിൽ മുഴുവൻ സിനിമയും കൈകൊണ്ട് ഷൂട്ട് ചെയ്തു,’ ആമിർ ഖാൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

J.S.K Movie: Big M's, FaFa, SG എന്നിവരുടെ ആദ്യകാല ചിത്രങ്ങള്‍ മികച്ചതായിരുന്നില്ല, ഇത്രയും പരിഹാസം മാധവ് അർഹിക്കുന്നില്ല: പ്രവീൺ