Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആറാട്ട്' ഓഗസ്റ്റ് 12ന് തിയേറ്ററുകളിലേക്ക്, മരക്കാർ റിലീസ് മാറ്റി ?

'ആറാട്ട്' ഓഗസ്റ്റ് 12ന് തിയേറ്ററുകളിലേക്ക്, മരക്കാർ റിലീസ് മാറ്റി ?

കെ ആര്‍ അനൂപ്

, ശനി, 23 ജനുവരി 2021 (14:08 IST)
മോഹൻലാലിൻറെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ആറാട്ട്' തിയറ്ററുകളിലേക്ക്. ഓഗസ്റ്റ് 12ന് സിനിമ തിയേറ്ററുകളിലെത്തും. ഇതു സംബന്ധിച്ച അറിയിപ്പ് തിയറ്ററുകൾക്ക് ലഭിച്ചുകഴിഞ്ഞു. മാർച്ച് 26 ന് റിലീസ് ചെയ്യാനിരിക്കുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഓണക്കാലത്തേ  റിലീസ് ചെയ്യുകയുള്ളൂ എന്ന് റിപ്പോർട്ട്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ 100 കോടി ബജറ്റിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
അതേസമയം ആറാട്ടിൻറെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഊട്ടിയിലാണ് ഇപ്പോൾ ഷൂട്ട് നടക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ-മാസ് വിഭാഗത്തിൽ പെട്ടതാണ്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക.
 
'ബാറോസ്'ൻറെ ചിത്രീകരണം അടുത്തു തന്നെ തുടങ്ങും. അതേസമയം ജിത്തു ജോസഫിനൊപ്പം മോഹൻലാലും തൃഷയും ഒന്നിക്കുന്ന റാമിൻറെ ചിത്രീകരണം വൈകാൻ ആണ് സാധ്യത. 'ദൃശ്യം 2’ ആമസോൺ പ്രൈം വീഡിയോയിൽ ഉടൻ റിലീസ് ചെയ്യും. ഫെബ്രുവരിയിൽ റിലീസ് ചെയ്യാനാണ് സാധ്യത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതീക്ഷ തെറ്റിച്ചു, ‘വെള്ളം’ ഒരു സിനിമയല്ല !