Aarti Ravi vs Ravi Mohan: മാസം തോറും 40 ലക്ഷം ജീവനാംശമായി വേണമെന്ന് ആരതി, രവി മോഹന്റെ വിവാഹമോചനം കോടതിയിലേക്ക്

കഴിഞ്ഞ സെപ്റ്റംബറിലാണ് രവി മോഹന്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.

അഭിറാം മനോഹർ
വ്യാഴം, 22 മെയ് 2025 (12:58 IST)
രവി മോഹന്‍- ആരതി വിവാഹമോചനക്കേസ് തുറന്ന നിയമപോരാട്ടത്തിലേക്ക്. കഴിഞ്ഞ സെപ്റ്റംബറിലാണ് രവി മോഹന്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഒരു തരത്തിലും രമ്യതയിലെത്താന്‍ സാധിക്കുന്നില്ലെന്നും ഭാര്യയായ ആരതിയില്‍ നിന്നും വിവാഹമോചനം വേണമെന്നും രവിമോഹന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിവാഹമോചന വാര്‍ത്ത പരസ്യമായതോടെ സമൂഹമാധ്യമങ്ങളിലടക്കം പരസ്പരം ആരോപണങ്ങളുമായി രവി മോഹനും ആരതിയും രംഗത്ത് വന്നിരുന്നു.
 
 ആരതിയും ആരതിയുടെ അമ്മയും പണമുണ്ടാക്കുന്ന യന്ത്രമായാണ് തന്നെ കണ്ടിരുന്നതെന്നും. സമ്പാദിക്കുന്ന പണം ചെലവാക്കാന്‍ പോലും തന്നെ സമ്മതിക്കാത്ത അവസ്ഥയാണുണ്ടായിരുന്നതെന്നും രവി മോഹന്‍ വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ പരസ്യമാക്കിയിരുന്നു. എന്നാല്‍ വിവാഹബന്ധം തകര്‍ത്തത് മൂന്നാമതൊരാളാണെന്നാണ് ആരതിയുടെ ആരോപണം. ഈ ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കുമിടെ വിവാഹമോചനത്തിന് ശേഷം തനിക്ക് ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപയാണ് ആരതി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
 ഇതില്‍ രവി മോഹന്റെ മറുപടി കേട്ട ശേഷം കേസ് ജൂണ്‍ 12ന് പരിഗണിക്കും. സമയവായത്തിലെത്താത്തതിനാല്‍ ഇരുവിഭാഗങ്ങളും രേഖാമൂലം പ്രതികരണങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പോകുന്നതായി അടുത്തിടെയാണ് രവി മോഹന്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ജയം രവിയെന്ന തന്റെ പേര് താരം രവി മോഹന്‍ എന്നാക്കി മാറ്റിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അരുവിക്കര ഡാമില്‍ ജലനിരപ്പ് ഉയരുന്നു; 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ തുറക്കും, സമീപപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

അടുത്ത ലേഖനം
Show comments