Webdunia - Bharat's app for daily news and videos

Install App

'കണ്ണപ്പ'യുടെ ഭാഗമായി ആശിര്‍വാദ് സിനിമാസ്

'കണ്ണപ്പ'യിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ലുക്ക് ഇതിനോടകം പുറത്തുവന്നിരുന്നു

രേണുക വേണു
ശനി, 7 ജൂണ്‍ 2025 (17:43 IST)
Kannappa Movie

മോഹന്‍ലാല്‍ ചിത്രം 'കണ്ണപ്പ'യുടെ ഭാഗമായി ആശിര്‍വാദ് സിനിമാസ്. 'കണ്ണപ്പ'യുടെ മലയാളം വിതരണം ആശിര്‍വാദ് സിനിമാസ് ഏറ്റെടുത്തതായി മോഹന്‍ലാല്‍ അറിയിച്ചു. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ 'കണ്ണപ്പ' മലയാളം അടക്കം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യുന്നുണ്ട്. ജൂണ്‍ 27 നാണ് വേള്‍ഡ് വൈഡ് റിലീസ്. 
 
'കണ്ണപ്പ'യിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ലുക്ക് ഇതിനോടകം പുറത്തുവന്നിരുന്നു. കിരാതയെന്നാണ് മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേര്. 'പാശുപതാസ്ത്രത്തില്‍ പ്രവീണന്‍ വിജയികള്‍ക്കും വിജയന്‍ വനത്തിലെ കിരാത പ്രതിഭ' എന്നാണ് മലയാളത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. 
 
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന കണ്ണപ്പ 1000 കോടി ബജറ്റിലാണ് ഒരുക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. 2025 ഏപ്രില്‍ 25 നു വേള്‍ഡ് വൈഡായി ചിത്രം റിലീസ് ചെയ്യും. സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവരും കണ്ണപ്പയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. മോഹന്‍ലാലിന്റേതും കാമിയോ റോള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഷെല്‍ഡന്‍ ചാവു ആണ് ഛായാഗ്രഹണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments