Aavesham :കേരളത്തിലും വമ്പന്‍ നേട്ടം സ്വന്തമാക്കി 'ആവേശം'; ഫഹദിന്റെ കരിയറിലെ വലിയ വിജയം, ആരാധകരെ അറിഞ്ഞോ ?

കെ ആര്‍ അനൂപ്
വെള്ളി, 26 ഏപ്രില്‍ 2024 (13:30 IST)
വമ്പന്‍ വിജയമായി മാറി ഫഹദിന്റെ ആവേശം. ആഗോളതലത്തില്‍ 100 കോടി ക്ലബ്ബില്‍ തന്നെ ഇടം നേടാന്‍ സിനിമയ്ക്കായി. ഫഹദിന്റെ കരിയറിലെ എക്കാലത്തെയും വലിയ വിജയം നേടാന്‍ ആവേശത്തിനായി.ആവേശത്തിന്റെ കേരള കളക്ഷന്‍ കണക്കുകളിലും ഒരു സുവര്‍ണ നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. 
 
കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 50 കോടിയിലധികം കളക്ഷന്‍ ആവേശം നേടിക്കഴിഞ്ഞു. ഫഹദിന്റെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. രംഗ എന്ന പേരിട്ട കഥാപാത്രത്തെ ആരാധകരും ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
 
14 ദിവസങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് 52.31 കോടി ചിത്രം നേടി.
 
 'ആവേശം' 14-ാം ദിവസം ഇന്ത്യയില്‍ നിന്ന് 2.60 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 24-ന്, പതിനാലാം ദിവസം 34.39% ഒക്യുപെന്‍സി രേഖപ്പെടുത്തി.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

അടുത്ത ലേഖനം
Show comments