ബന്ധങ്ങളെക്കുറിച്ചും അത് ശരിയായ രീതിയില്‍ ബാലന്‍സ് ചെയ്യുന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് നടി മൃണാല്‍ താക്കൂര്‍. ഈയടുത്ത് നടി മോന സിംഗ് അവരുടെ അണ്ഡം ശീതികരിച്ച് വെച്ചതിനെ പറ്റി വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് മൃണാളും സംസാരിക്കുകയാണ് ഇപ്പോള്‍.
'ജീവിതവും കരിയറും ഒരുപോലെ ബാലന്‍സ് ചെയ്യുക എന്നത് തനിക്കേറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും റിലേഷന്‍ഷിപ്പ്സ് കുറച്ച് കഠിനമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് നമ്മളുടെ ജോലിയുടെ സ്വഭാവം മനസ്സിലാക്കുന്ന ശരിയായ പങ്കാളിയെ കണ്ടെത്തേണ്ടതുണ്ട്. അതുപോലെ അണ്ഡം ശീതികരിച്ച് സൂക്ഷിച്ച് പിന്നീട് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നവരുണ്ട്. അതുപോലെ ഞാനും ചെയ്യാന്‍ ഉദ്ദേശിക്കുകയാണ്',- മൃണാല്‍ പറഞ്ഞു.
വിജയ് ദേവരകൊണ്ടയെ നായകനാക്കി പരശുറാം സംവിധാനം ചെയ്ത 'ഫാമിലി സ്റ്റാര്‍' ഏപ്രില്‍ 5 ന് റിലീസ് ചെയ്തു. നായികയായി മൃണാല്‍ ആണ് വേഷമിട്ടത്. ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് ആദ്യം മുതല്‍ ലഭിച്ചത്.
സംവിധായകന്‍ എ.ആര്‍. മുരുഗദോസിനൊപ്പം ശിവകാര്‍ത്തികേയന്‍ ഒന്നിക്കുന്ന 'എസ്‌കെ 23' ഒരുങ്ങുകയാണ്.
ബോളിവുഡ് നടി മൃണാല്‍ താക്കൂര്‍ നായികയായി എത്തുമെന്ന്
അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും കന്നഡ നടി രുക്മിണി വസന്താണ് ചിത്രത്തിലെ നായികയായി കരാര്‍ ഒപ്പിട്ടത്.