Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

Action Hero Biju Anti Hero Prasad Suicide ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍
, തിങ്കള്‍, 27 ജൂണ്‍ 2022 (10:38 IST)
സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. 
 
കളമശേരി സ്വദേശി കാവുങ്ങല്‍പറമ്പില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 7.30 നാണ് സംഭവം. 
 
ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. 
 
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാപ്രതിഭയെയാണ് നഷ്ടപ്പെട്ടത്,ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മ്മകളില്‍ ഗായകന്‍ ഉണ്ണിമേനോന്‍