Actor Bala: നടന്‍ ബാല ആശുപത്രിയില്‍; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്
കരള്‍ സംബന്ധമായ രോഗത്തിനൊപ്പം ഹൃദയസംബന്ധമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി ബാലയ്ക്കുണ്ട്
Actor Bala: നടന്‍ ബാലയെ കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍. ആരോഗ്യനില ഗുരുതരമാണെന്നും എല്ലാവരും ബാലയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും താരത്തിന്റെ സുഹൃത്ത് സൂരജ് പാലാക്കാരന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
കരള്‍ സംബന്ധമായ രോഗത്തിനൊപ്പം ഹൃദയസംബന്ധമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി ബാലയ്ക്കുണ്ട്. താരം ഇപ്പോള്‍ അബോധാവസ്ഥയിലാണെന്നും സൂരജ് പാലാക്കാരന്‍ അറിയിച്ചു.
കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുന്‍പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിയ ശേഷം താരം ബോധരഹിതനാകുകയായിരുന്നു.