Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഫലമായത് കുട്ടിക്കാലത്തെ ആഗ്രഹം! നാലാം വിവാഹത്തിന് ശേഷം മനസ് തുറന്ന് ബാല

Actor bala Married fourth time

നിഹാരിക കെ എസ്

, ബുധന്‍, 23 ഒക്‌ടോബര്‍ 2024 (09:44 IST)
നടൻ ബാല നാലാമതും വിവാഹിതനായി. ബാലയുടെ മാമന്റെ മകളാണ് വധു കോകില. കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും മാധ്യമ പ്രവർത്തകരുമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹകാര്യങ്ങൾ തീരുമാനിച്ച് ഉറപ്പിച്ച ശേഷമായിരുന്നു 'വിവാഹം കഴിക്കുമെന്ന' പത്രസമ്മേളനം ബാല നടത്തിയതെന്ന് ഇപ്പോഴാണ് വ്യക്തമാകുന്നത്.
 
'അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് വന്നില്ല. കോകിലയുടെ ചെറുപ്പത്തിലെ ഒരു ആഗ്രഹമാണ് ഇപ്പോൾ നടന്നത്. വാഴ്‍ത്തണമെന്ന് മനസ്സുള്ളവർ വാഴ്ത്തുക. കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ എന്റെ കൂടെ നിന്ന ആളാണ്. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. ജീവിതത്തിൽ സമാധാനം ഉണ്ട്', വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.
 
ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഈ വിവാഹം സംബന്ധിച്ച കാര്യങ്ങളൊന്നും ബാല വെളിപ്പെടുത്തിയിട്ടില്ല. ഗായിക അമൃത സുരേഷ് ആയിരുന്നു ബാല പിന്നീട് വിവാഹം കഴിച്ചത്. അടുത്തിടെ അമൃതയും ബാല തനിക്ക് മുൻപേ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. അമൃതയുമായുള്ള വിവാഹമോചനത്തട്ടിണ് ശേഷം, 2021 ലാണ് ഡോക്ടര്‍ എലിസബത്ത് ഉദയനെ ബാല ജീവിതപങ്കാളിയാക്കിയത്. ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. 2023 ലാണ് താനും എലിസബത്തും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് ബാല വെളിപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് ഗീതു? ടോക്സിക് യാഷിനെ ആകർഷിക്കാൻ കാരണം? - ആദ്യമായി പ്രതികരിച്ച് യാഷ്