Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർച്ചയായി ബുദ്ധിമുട്ടിക്കുന്നു, ഞാൻ എന്ത് ചെയ്യണം?, ഞങ്ങൾക്കൊരു കുഞ്ഞ് വരാൻ പോവുന്നു, ഒരുപാട് നന്മ ചെയ്യുന്നയാളാണ് ഞാൻ: ബാല

Actor Bala

അഭിറാം മനോഹർ

, വെള്ളി, 21 ഫെബ്രുവരി 2025 (17:10 IST)
തന്നെ തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കുകയാണെന്ന് നടന്‍ ബാല. വഞ്ചനാക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനും മുന്‍ ഭാര്യയായ അമൃത സുരേഷിന്റെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം. കടവന്ത്ര പോലീസാണ് ബാലയ്‌ക്കെതിരെ കേസെടുത്തത്. മുന്‍ഭാര്യയുമായുള്ള വിഷയത്തില്‍ ഇനി പേരെടുത്ത് സംസാരിക്കില്ലെന്നും ആ ഉറപ്പ് പോലീസിനും കോടതിക്കും താന്‍ നല്‍കിയിട്ടുണ്ടെന്നും അത് തെറ്റിച്ചിട്ടില്ലെന്നും ബാല വ്യക്തമാക്കി.
 
 ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ട് പിന്നെ കേസിന് മേലെ കേസ് കൊടുത്ത് എന്റെ വായടച്ചിട്ട് മിണ്ടാതെ ഇരിക്കണം എന്ന് പറഞ്ഞാന്‍ ഞാന്‍ എന്ത് ചെയ്യാനാണ്. ഞാന്‍ വ്യാജരേഖയുണ്ടാക്കി എന്നെല്ലാം ചാനലില്‍ പറയുന്നത് കേട്ടു. ഞാനന്താ മിണ്ടാതിരിക്കണോ?, മിണ്ടിയാലും കുറ്റം ഇല്ലെങ്കിലും കുറ്റം. ഞാന്‍ എന്ത് ചെയ്യണം.ഞങ്ങള്‍ ഇപ്പോള്‍ സന്തോഷമായാണ് പോകുന്നത്. സമാധാനപരമായി ജീവിക്കണം എന്നാണ് ആഗ്രഹം. ഞങ്ങള്‍ക്കൊരു കുട്ടി വരാന്‍ പോകുന്നു. ഉടന്‍ വരും. ഞങ്ങളുടെ കുടുംബം നോക്കി പോകുന്നതാകും ഞങ്ങള്‍ക്ക് നല്ലത്. ഒരുപാട് പേര്‍ക്ക് നന്മ ചെയ്യുന്നയാളാണ് ഞാന്‍. ആ നന്മയ്ക്ക് എല്ലാം വിഷം വെയ്ക്കുന്നത് പോലെയാണ് ഇത്. ഇങ്ങനത്തെ വാക്കുകള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്ന ഒരാളല്ല ഞാന്‍. ബാല പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യമാണല്ലോ?: വ്യാജ വാർത്തയ്‌ക്കെതിരെ നാദിർഷ