Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഓട്ടിസമാണ്, കുട്ടികൾ ഉണ്ടാകില്ല': പണം വാങ്ങി മോശം കമന്റടിക്കുന്നു - വിമർശകർക്ക് എലിസബത്തിന്റെ മറുപടി

'ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്, തളർത്താൻ നോക്കണ്ട': എലിസബത്ത്

'ഓട്ടിസമാണ്, കുട്ടികൾ ഉണ്ടാകില്ല': പണം വാങ്ങി മോശം കമന്റടിക്കുന്നു - വിമർശകർക്ക് എലിസബത്തിന്റെ മറുപടി

നിഹാരിക കെ എസ്

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (10:35 IST)
നടൻ ബാലയുടെ മൂന്നാമത്തെ ഭാര്യ ആയിരുന്നു ഡോക്ടർ എലിസബത്ത്. പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു ഇവർ. ഈ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. വേർപിരിഞ്ഞതിന് ശേഷം എലിസബത്ത് കേരളത്തിൽ ഇല്ല. തന്റെ യൂട്യൂബ് ചാനലിൽ തന്റെ വ്യക്തിപരമായ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മുന്നോട്ട് കൊണ്ടുപോവുകയാണ് എലിസബത്ത് ഇപ്പോൾ. ഇപ്പോഴിതാ, തന്റെ വീഡിയോകൾക്ക് താഴെ വരുന്ന മോശം കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് എലിസബത്ത്.
 
തനിക്ക് ഓട്ടിസം ഉണ്ടെന്നും കുട്ടികളുണ്ടാവില്ലെന്നുമുള്ള തരത്തിൽ വരെ കമന്റുകൾ വരുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എലിസബത്ത് പറയുന്നു. നെഗറ്റീവ് കമന്റുകളിട്ട് നാണം കെടുത്തിയാൽ വീഡിയോ ഇടുന്നത് നിർത്തിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും എലിസബത്ത് പറയുന്നു. 
 
'കുറേ നെ​ഗറ്റീവ് കമന്റുകൾ ഞാൻ കാണാറുണ്ട്. എനിക്ക് ഓട്ടിസമാണെന്ന് കമന്റ് കണ്ടു. അത് ഒരു അസുഖമാണ്. പക്ഷെ അത് ഇല്ലാത്ത ആൾക്കാർക്ക് ഓട്ടിസം ഉണ്ടെന്ന് പറഞ്ഞ് പരത്തരുത്. അത്തരത്തിലുള്ള കുറേ കമന്റുകൾ കണ്ടു. പിന്നെ എനിക്ക് കുട്ടികൾ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുള്ള കമന്റ്സുകളും കണ്ടിരുന്നു. അതിനുള്ള തെളിവുകളും റിപ്പോർട്ടുകളും ഇല്ലാതെ പറഞ്ഞ് പരത്തുന്നത് നല്ലതാണോയെന്ന് എനിക്ക് അറിയില്ല.
 
എന്നെ നാണം കെടുത്താനായി പണം വാങ്ങിയാകും കമന്റുകൾ ഇടുന്നത്. നിങ്ങൾ എന്തൊക്കെ ചെയ്താലും ഞാൻ ഇനിയും വീഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്. തളർത്താൻ നോക്കണ്ട. നെഗറ്റീവ് കമന്റുകൾ ഒരുപാടുണ്ട്. പക്ഷെ നിങ്ങൾ എത്ര നെഗറ്റീവ് കമന്റുകൾ ഇട്ടാലും എന്നെ എത്രയൊക്കെ മോശം പറഞ്ഞാലും ഞാൻ ഇനിയും വീഡിയോസ് ഇടും', എലിസബത്ത് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവർ വിലക്കിയത് കൊണ്ടാണ് ആ കുഞ്ഞിനെയും രേവതിയുടെ കുടുംബത്തെയും കാണാൻ ഇതുവരെ പോകാത്തത്': വിമർശകർക്ക് അല്ലു അർജുന്റെ മറുപടി