Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യമാണല്ലോ?: വ്യാജ വാർത്തയ്‌ക്കെതിരെ നാദിർഷ

ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യമാണല്ലോ?: വ്യാജ വാർത്തയ്‌ക്കെതിരെ നാദിർഷ

നിഹാരിക കെ.എസ്

, വെള്ളി, 21 ഫെബ്രുവരി 2025 (16:19 IST)
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിര്‍ഷ. മഞ്ജു വാര്യരെ കുറിച്ച് താൻ പറഞ്ഞുവെന്ന് പ്രചരിക്കുന്ന വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മഞ്ജുവിനെ കുറിച്ച് താൻ പറഞ്ഞുവെന്ന് പറയുന്നത് കള്ളമാണെന്നും വാർത്ത വ്യാജമാണെന്നും നാദിർഷ വ്യക്തമാക്കുന്നുണ്ട്.
 
‘മഞ്ജു വാര്യര്‍ ഒരുപാട് മാറി പോയി പഴയ കാര്യങ്ങളെല്ലാം മറന്നു, ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു നാദിര്‍ഷ’ എന്നാണ് ന്യൂസ് കാര്‍ഡിലെ വാചകങ്ങള്‍. ”ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ… ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം” എന്നാണ് നാദിര്‍ഷയുടെ പ്രതികരണം.
 
അതേസമയം, നാദിര്‍ഷയുടെ പഴയൊരു അഭിമുഖത്തിലെ വാക്കുകളാണിത് എന്ന പ്രചാരണത്തോടെയാണ് ഈ വാര്‍ത്ത എത്തിയത്. തന്റെ മകളുടെ വിവാഹം ക്ഷണിക്കാനായി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്ന് നാദിര്‍ഷ പറഞ്ഞതായാണ് വാര്‍ത്ത വന്നത്. നടനും മഞ്ജു വാര്യരുടെ മുന്‍ ഭര്‍ത്താവുമായ ദിലീപിന്റെ അടുത്ത സുഹൃത്ത് ആണ് നാദിര്‍ഷ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജു എല്ലാം സഹിക്കുകയാണ്, മീനാക്ഷി അമ്മയ്‌ക്കൊപ്പം പോകാതിരുന്നതിന്റെ കാരണം പറഞ്ഞ് ജീജ