Webdunia - Bharat's app for daily news and videos

Install App

'തരുണ്‍ ആറ്റിക്കുറുക്കിയെടുത്ത സിനിമ'; ഓപ്പറേഷന്‍ ജാവയുടെ അനുഭവങ്ങള്‍ പങ്കുവെച്ച് ബിനു പപ്പു

കെ ആര്‍ അനൂപ്
തിങ്കള്‍, 17 മെയ് 2021 (09:14 IST)
ഓപ്പറേഷന്‍ ജാവ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തിയതോടെ കൂടുതല്‍ ആളുകള്‍ സിനിമ കണ്ടുവെന്ന് തോന്നുന്നു. താന്‍ അടുത്തിടെ കണ്ട മികച്ച സിനിമകളിലൊന്നാണ് ഓപ്പറേഷന്‍ ജാവ എന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന് നടന്‍ ബിനു പപ്പു നന്ദി അറിയിച്ചിരിക്കുകയാണ്.
 
ബിനു പപ്പുവിന്റെ വാക്കുകളിലേക്ക് 
 
കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയിലും ഞങ്ങള്‍ക്ക് ഊര്‍ജവും ആവേശവുമായിരുന്നു ഓപ്പറേഷന്‍ ജാവ തരുണ്‍ ആറ്റിക്കുറുക്കിയെടുത്ത സിനിമ... യാതൊരു ഏറ്റക്കുറച്ചിലുമില്ലാതെ, ചിത്രീകരണത്തിന് മുന്നേ തന്നെ ഞങ്ങള്‍ ഓരോരുത്തരെയും കാട്ടിത്തരുന്നതില്‍ തരുണ്‍ വിജയിച്ചിരുന്നു. ആദ്യ സംവിധാനസംരംഭം ആയിരുന്നിട്ടുകൂടി അത്രയ്ക്ക് ക്ലാരിറ്റിയോടെയാണ് തരുണ്‍ കഥ പറഞ്ഞത്. അതുകൊണ്ട് തന്നെ ഓപ്പറേഷന്‍ ജാവ അതില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ ഓരോരുത്തരുടെയും സ്വന്തം സിനിമയായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. അതിന്റെ ഒറ്റബലത്തിലാണ് കോവിഡും ലോക്‌ഡൌണും പലകുറി പ്രതീക്ഷകളെ തകിടം മറിച്ചപ്പോഴും തീയറ്റര്‍ റിലീസ് തന്നെ മതി എന്ന കാര്യത്തില്‍ തരുണും വി. സിനിമാസും ഉറച്ചുനിന്നതും. പക്ഷെ ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു നിങ്ങളുടെ വരവേല്‍പ്പ്.

ഈ സിനിമയില്‍ കഥയാണ് താരം. സൂപ്പര്‍താരചിത്രങ്ങള്‍ പോലെ ഓപ്പറേഷന്‍ ജാവയെ നിങ്ങള്‍ നെഞ്ചേറ്റി. സിനിമ റീലിസായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ ഫോണുകളിലേക്കും സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളിലേക്കും വരുന്ന അഭിനന്ദസന്ദേശങ്ങള്‍ ഇപ്പോഴും നിന്നിട്ടില്ല. അതിന് വെറുതെ ഒറ്റവാക്കില്‍ നിങ്ങളോട് നന്ദി പറഞ്ഞാല്‍ തീരില്ല. ചെയ്തതേറെയും പൊലീസ് വേഷങ്ങളാണെങ്കിലും യൂണിഫോമില്ലാതെ ചെയ്ത ഈ പൊലീസ് വേഷം നല്‍കിയ സന്തോഷം വ്യക്തിപരമായി കുറച്ചുകൂടുതലാണ്. ഏറെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് ASI. ജോയി പുളിമൂട്ടിലിന്റേത്. ജോയി സാറിനോടുള്ള നിങ്ങളുടെ സ്‌നേഹം, ഇതെഴുതുമ്പോഴും ഫോണ്‍ വിളിയായും മേസേജായും വന്നുകൊണ്ടിരിക്കുന്നുണ്ട്. കോവിഡ് വ്യാപനവും രണ്ടാം ലോക്‌ഡൌണും ഒക്കെയായി ഇനിയെന്തെന്ന് അറിയാതെ ഇരിക്കുന്ന സമയത്ത് കിട്ടുന്ന ഈ സനേഹം, അത് നല്‍കുന്ന ഊര്‍ജം, അത് വളരെ വലുതാണ്. സിനിമ ടിവിയില്‍ കണ്ട് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും തിരിച്ച് മറുപടി അയക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഇങ്ങനെ ഒരു കുറിപ്പ്.

ഒപ്പം ഞങ്ങളുടെ വലിയൊരു സന്തോഷം കൂടി അറിയിക്കുന്നു. ഓപ്പറേഷന്‍ ജാവയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അതിനുമുന്നേ ആദ്യഭാഗം കാണാത്തവരെല്ലാം കാണണേ. സീ ഫൈവിലാണ് ആണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒരിക്കല്‍ കൂടി ഓപ്പറേഷന്‍ ജാവ കണ്ടവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തുടര്‍ന്നും നിങ്ങളുടെ പ്രാര്‍ഥനയും സ്‌നേഹവും പ്രതീക്ഷിക്കാമല്ലോ.എന്ന് സ്വന്തം , ബിനു പപ്പു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ; വി.എസിനെ യാത്രയാക്കാന്‍ മൂന്ന് വേദികളിലും പിണറായി

ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

ഹൈക്കോടതിക്ക് ഇങ്ങനെ തെറ്റ് പറ്റുമോ?,രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം നൽകിയതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

49 പേരുമായി പറന്ന റഷ്യന്‍ വിമാനം കാണാതായി

കുത്തനെ ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് കുറഞ്ഞത് 1000 രൂപ

അടുത്ത ലേഖനം
Show comments