Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്നറിയിപ്പ് നൽകി, കേട്ടില്ല,നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ: നടി പകർപ്പാവകാശം ലംഘിച്ചെന്ന് ഹർജി

മുന്നറിയിപ്പ് നൽകി, കേട്ടില്ല,നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ: നടി പകർപ്പാവകാശം ലംഘിച്ചെന്ന് ഹർജി

അഭിറാം മനോഹർ

, ബുധന്‍, 27 നവം‌ബര്‍ 2024 (13:25 IST)
നയന്‍താരയുടെ ജീവിതകഥ പറയുന്ന നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ തമിഴ് സിനിമയായ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ച് നയന്‍താരയ്‌ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍.
 
സിനിമയിലെയും സിനിമയ്ക്ക് പിന്നണിയിലുമുള്ള ദൃശ്യങ്ങളും ഉപയോഗിച്ചതിനെതിരെ നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, അവരുടെ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെ ധനുഷും കെ രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
 
 നേരത്തെ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന സിനിമയിലെ അണിയറദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ 3 സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടെന്നും മറ്റുള്ളവരുടെ വിഷമം കണ്ട് ആസ്വദിക്കുന്ന മനസാണ് ധനുഷിനെന്നുമെല്ലാം പറഞ്ഞുകൊണ്ട് നയന്‍താര 3 പേജുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് സംഭവം വിവാദമായി മാറിയത്.
 
 2014ലാണ് നയന്‍താര നായികയായുള്ള നാനും റൗഡി താന്‍ എന്ന സിനിമ പുറത്തിറങ്ങിയത്. നയന്‍താരയുടെ ജീവിതപങ്കാളിയായുള്ള വിഘ്‌നേഷ് ശിവനായിരുന്നു സിനിമയുടെ സംവിധായകന്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു നയന്‍താരയും വിഘ്‌നേശും തന്നില്‍ പ്രണയത്തിലായത്.ഇതെല്ലാം തന്നെ ഡോക്യുമെന്ററിയില്‍ നയന്‍താര പറയുന്നുണ്ട്. ഈ അനുഭവങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനായാണ് നയന്‍താര ധനുഷില്‍ നിന്നും എന്‍ഒസി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ധനുഷ് തള്ളികളയുകയായിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയലൻസ്, വയലൻസ്, വയലൻസ്: മാർക്കോ 18ന് താഴെയുള്ളവർക്ക് കാണാൻ പറ്റുന്ന പടമാണെന്ന് തോന്നുന്നില്ല: ജഗദീഷ്