Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lokah: ദുൽഖറിനെ പോലെ ഒരു നിർമാതാവ് ഇല്ലെങ്കിൽ ലോക ഒരിക്കലും സംഭവിക്കില്ല: ധ്യാൻ ശ്രീനിവാസൻ

ലോക ചർച്ച ചെയ്യപ്പെടാൻ കാരണം ഈ ഒരു ബഡ്ജറ്റ് ആണെന്നും ധ്യാൻ പറയുന്നു.

Dhyan Sreenivasan

നിഹാരിക കെ.എസ്

, വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (09:20 IST)
വേഫെറർ പോലെ ഒരു നിർമാണ കമ്പനി ഇല്ലെങ്കിൽ ലോക പോലെ ഒരു സിനിമ സംഭവിക്കില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. മറ്റൊരു പ്രൊഡക്ഷൻ കമ്പനിയും ആ സിനിമ ചെയ്യാൻ ധൈര്യം കാണിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.   ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ശ്രീനിവാസൻ ലോകയെക്കുറിച്ച് പറഞ്ഞത്.
 
നമ്മളുടെ ഐഡിയയെ വിശ്വസിക്കുന്ന ഒരു നിർമാതാവ് ഉണ്ടാകുക എന്നത് വലിയ കാര്യമാണെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ലോക ചർച്ച ചെയ്യപ്പെടാൻ കാരണം ഈ ഒരു ബഡ്ജറ്റ് ആണെന്നും ധ്യാൻ പറയുന്നു.
 
'ലോക ഇത്രയും ചർച്ചചെയ്യപ്പെടാൻ കാരണം ഈ കോസ്റ്റിൽ ഇങ്ങനെ ഒരു സിനിമ ചെയ്യപ്പെട്ടു എന്നത് കൊണ്ട് കൂടിയാണ്. ഇന്ന് അതെല്ലാം സാധ്യമാണ്. അതിൽ പ്രീ പ്ലാനിങ്ങും പ്രീ പ്രൊഡക്ഷനുമെല്ലാം വളരെ പ്രാധാന്യമുണ്ട്. നമ്മളുടെ ഐഡിയയെ വിശ്വസിക്കുന്ന ഒരു നിർമാതാവ് ഉണ്ടാകുക എന്നതും വളരെ വലിയ കാര്യമാണ്. ലോക പോലെ ഒരു കഥ പറഞ്ഞു മറ്റൊരാളെ കൺവിൻസ്‌ ചെയ്യാൻ പാടാണ്. 
 
വേറെ ഒരു പ്രൊഡക്ഷൻ ടീമും ലോക പോലെ ഒരു സിനിമ ഒരുക്കാൻ തയ്യാറാകില്ല. വേഫെറർ പോലെ ഒരു നിർമാണ കമ്പനി ഇല്ലായിരുന്നു എങ്കിൽ ലോക പോലെ ഒരു സിനിമ ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. ഇത്തരം സിനിമയ്ക്ക് കാശ് മുടക്കണമെങ്കിൽ സിനിമ അറിയാവുന്നവർക്കേ സാധിക്കൂ. അത് ദുൽഖറിന് കഴിഞ്ഞ സിനിമകളിൽ നിന്ന് കിട്ടിയിട്ടുള്ള ഒരു എക്സ്പീരിയൻസ് കൂടിയാണ്. ഇനി ആളുകളുടെ പ്രതീക്ഷകളെ മീറ്റ് ചെയ്യുന്ന സിനിമകൾ ചെയ്താലേ രക്ഷയുള്ളൂ', ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah: 'നോക്കിക്കോ, ഇനി ബോളിവുഡിൽ അവർ ലോകയുടെ 10 കോപ്പികളുണ്ടാക്കും'; തുറന്നടിച്ച് അനുരാഗ് കശ്യപ്