Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഡ് ബോയ്സിലൂടെ നഷ്ടപ്പെട്ട അരമന വീട് തിരികെ കൊടുത്ത അനൂപ് മേനോൻ ചേട്ടനും ധ്യാൻ സാറിനും അഭിനന്ദനങ്ങൾ, ഷീലു എബ്രഹാമിനെ പരിഹസിച്ച് ഒമർ ലുലു

Omarlulu Bad Boys, Bad Boyz movie, Raveendra nee evide, Sheelu Abraham, Dhyan Sreenivasan,ഒമർ ലുലു, ബാഡ് ബോയ്സ്, രവീന്ദ്രാ നീ എവിടെ,ഷീലു എബ്രഹാം, ധ്യാൻ ശ്രീനിവാസൻ

അഭിറാം മനോഹർ

, വ്യാഴം, 24 ജൂലൈ 2025 (12:52 IST)
Omarlulu- Sheelu Abraham
കഴിഞ്ഞ ദിവസങ്ങളില്‍ രവീന്ദ്ര നീ എവിടെ എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ അഭിമുഖങ്ങള്‍ക്കിടെ സിനിമയിലുണ്ടായ നഷ്ടങ്ങളെ പറ്റി നിര്‍മാതാവും നടിയുമായ ഷീലി എബ്രഹാം തുറന്ന് പറഞ്ഞിരുന്നു. പല സിനിമകളും പരാജയപ്പെട്ടു. അവസാനമായി പുറത്തിറങ്ങിയ ബാഡ് ബോയ്‌സ് പരാജയപ്പെട്ടതോടെ പല സ്വത്തുക്കളും പണയം വെയ്‌ക്കേണ്ടിവന്നെന്നും ഷീലു എബ്രഹാം പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ഷീലു എബ്രഹാമിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബാഡ് ബോയ്‌സ് സിനിമയുടെ സംവിധായകനായ ഒമര്‍ ലുലു.
 
 ബഹുമാന്യരായ നാട്ടുകാരെ, ഒരു ദശാബ്ദ കാലമായി മലയാള സിനിമയില്‍ ഇന്‍ഡസ്ട്രി ഹിറ്റ്‌സ് മാത്രം സമ്മാനിക്കുന്ന അനൂപ് മേനോന്‍ ചേട്ടനും, തന്റെ ഉള്ളിലെ കഴിവ് അഭിനയത്തില്‍ മാത്രം ഒതുക്കാതെ മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ നാല് സ്‌ക്രിപ്റ്റുകള്‍ കൂടി സമ്മാനിച്ച ധ്യാന്‍ സാറും ചേര്‍ന്ന് മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റ് നല്‍കികൊണ്ട് നായികയും നിര്‍മാതാവുമായ ഷീലു മാഡത്തിന് ബാഡ്‌ബോയ്‌സിലൂടെ നഷ്ടപ്പെട്ട അരമന വീടും അഞ്ഞൂറേക്കറും തിരികെ വാങ്ങി കൊടുത്തതിന് ഒരായിരം അഭിനന്ദനങ്ങള്‍ എന്നായിരുന്നു ഒമര്‍ ലുലുവിന്റെ പോസ്റ്റ്.
 
 പോസ്റ്റ് ചര്‍ച്ചയായതോടെ ഒമര്‍ ലുലു പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പോസ്റ്റ് നീക്കം ചെയ്യുന്നതിന് മുന്‍പ് പോസ്റ്റിന് കീഴെ വന്ന കമന്റുകളില്‍ ഒന്ന് ഇങ്ങനെയായിരുന്നു. ഷീലു, അവര്‍ക്ക് വന്ന നഷ്ടത്തെ പറ്റി പറയാന്‍ പാടില്ല എന്നാണോ എന്നായിരുന്നു. ഇതിന് മറുപടിയായി ഒമര്‍ ലുലു പറഞ്ഞത് ഇങ്ങനെ. അവരൊന്ന് സര്‍ക്കാസിച്ചു. ഞാനും. ഇതൊരു സൗഹൃദപൂര്‍വമുള്ള സര്‍ക്കാസമാണ്.
 
 ഷീലു എബ്രഹാമിന്റെ ഭര്‍ത്താവായ എബ്രാഹം മാത്യുവിന്റെ അബാം മൂവീസ് നിര്‍മിച്ച സിനിമയായ ബാഡ് ബോയ്‌സ് കഴിഞ്ഞ ഓണത്തിനാണ് റിലീസായത്. റഹ്‌മാന്‍, ടിനി ടോം, ബിബിന്‍ ജോര്‍ജ്, ഷീലു എബ്രഹാം എന്നിവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കള്‍.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dilsha and Big Boss Malayalam: ആ നടൻ ബിഗ് ബോസിൽ വന്നാൽ അടിപൊളി ആയിരിക്കും, ഫുൾ എപ്പിസോഡും പൊളിക്കും: ദിൽഷ