Select Your Language

Notifications

webdunia
webdunia
webdunia
webdunia

AMMA Election: 'ശ്വേത 'അമ്മ'യുടെ അമ്മയാണെങ്കില്‍, ഞാന്‍ 'അമ്മ'യുടെ അച്ഛനാണെന്ന് ദേവന്‍; അതാണ് സ്പിരിറ്റ് എന്ന് ജഗദീഷ്

വലിയ മനസ് ദേവനുണ്ടായിരുന്നുവെന്നാണ് ജഗദീഷ് പറയുന്നത്.

Actor Jagadeesh

നിഹാരിക കെ.എസ്

, ശനി, 16 ഓഗസ്റ്റ് 2025 (08:41 IST)
താരസംഘടന അമ്മയുടെ പുതിയ ഭാരവാഹികളെ ഇന്നലെ തിരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ശ്വേത മേനോനാണ്. നടിക്ക്  അഭിനന്ദനവുമായി നടന്‍ ജഗദീഷ്. ശ്വേതയ്‌ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട നടന്‍ ദേവനേയും ജഗദീഷ് അഭിനന്ദിച്ചു. വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്യേണ്ട അവര്‍ മത്സരിച്ച് ജയിച്ച് വരട്ടെ എന്ന വലിയ മനസ് ദേവനുണ്ടായിരുന്നുവെന്നാണ് ജഗദീഷ് പറയുന്നത്.
 
'വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്യേണ്ട അവര്‍ മത്സരിച്ച് ജയിച്ച് വരട്ടെ എന്ന വലിയ മനസ് ദേവനുണ്ടായിരുന്നു. ശ്വേത മേനോന്‍ അമ്മയുടെ അമ്മയാണെങ്കില്‍ ഞാന്‍ അമ്മയുടെ അച്ഛനാണെന്നാണ് ദേവന്‍ പറഞ്ഞത്. അതാണ് സ്പിരിറ്റ്'' എന്നാണ് ജഗദീഷ് പറയുന്നത്.
 
ആരോഗ്യപരമായ മത്സരമാണ് നടന്നതെന്നും ജഗദീഷ് പറയുന്നു. പുതിയ ടീമിന് ഒരു വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കും. എന്നാല്‍ തങ്ങള്‍ പിന്തുണയുമായി കൂടെ തന്നെയുണ്ടാകും. അമ്മയിലെ അംഗങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി എല്ലാവരും പ്രവര്‍ത്തിക്കുമെന്നും ജഗദീഷ് പറയുന്നു. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ജഗദീഷ് പിന്മാറുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിയനെയും കെജിഎഫിനെയും വീഴ്ത്തി, പക്ഷേ ലിയോയെ തൊടാനായില്ല, കൂലി കേരളത്തിൽ ആദ്യദിനം എത്ര നേടി?