AMMA Election: അമ്മയുടെ തലപ്പത്ത് ഇനി വനിതകൾ, പ്രസിഡൻ്റായി ശ്വേതാ മേനോനും സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരെഞ്ഞെടുക്കപ്പെട്ടു
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തെരെഞ്ഞെടുപ്പ് നടന്നത്.
Shwetha menon - Kukku parameswaran
താരസംഘടനയായ അമ്മയുടെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ പ്രസിഡന്റായി ശ്വേത മേനോന്‍. വിവാദങ്ങളും ആരോപണ- പ്രത്യാരോപണങ്ങളും നിറഞ്ഞുനിന്ന തെരെഞ്ഞെടുപ്പില്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്റെ വിജയം. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറര്‍.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. ചെന്നൈയിലായതിനാല്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയില്ലെന്നാണ് വിവരം. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖര്‍ വോട്ട് ചെയ്തു.