Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാന്‍ മുസല്‍മാന്‍ അല്ല, മമ്മൂട്ടിയെപ്പോലെ സെക്കുലറായി ചിന്തിക്കുന്ന വേറൊരു നടന്‍ ഇന്ത്യയിലില്ല',എന്നെ സിനിമ നടന്‍ ആക്കിയത് അദ്ദേഹമാണെന്ന് ജയന്‍ ചേര്‍ത്തല

Actor Jayan Cherthala doubts whether there is an actor in India who thinks as secular as Mammootty

കെ ആര്‍ അനൂപ്

, വ്യാഴം, 30 മെയ് 2024 (15:32 IST)
മമ്മൂട്ടിയെപ്പോലെ സെക്കുലറായി ചിന്തിക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടോയെന്ന് സംശയമാണെന്ന് നടന്‍ ജയന്‍ ചേര്‍ത്തല. ഞാന്‍ മുസല്‍മാന്‍ അല്ല, ജനനം കൊണ്ട് നായരാണ് അദ്ദേഹം മുസല്‍മാനാണ്, എന്നെ സീരിയലിന്റെ ലോകത്തുനിന്ന് സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് അദ്ദേഹമാണ്.ഇനി അദ്ദേഹത്തിന്റെ ജാതിയിലോ മതത്തിലോ പെടുന്ന ആരെയെങ്കിലും അദ്ദേഹം കൊണ്ടുവന്ന് എക്‌സ്ട്രാബ്ലിഷ് ആക്കിയതായി ആര്‍ക്കെങ്കിലും ക്രിട്ടിസൈസ് ചെയ്യാന്‍ പറ്റുമോ എന്നാണ് ജയന്‍ ചോദിക്കുന്നത്.
 
 'മമ്മൂക്കയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഇത്രയും സെക്കുലറായി ചിന്തിക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ ഉണ്ടോ എന്ന് എനിക്ക് സംശയമാണ്. കാരണം അദ്ദേഹം കൊണ്ടുവന്നിട്ടുള്ള ആര്‍ട്ടിസ്റ്റുകളെ ഒന്ന് ആലോചിച്ചുനോക്കൂ. എന്റെ ഉദാഹരണം വേറെ ആരുടെയും എടുക്കണ്ട,ഞാന്‍ സീരിയല്‍ അഭിനയിച്ചുകൊണ്ടിരുന്ന ആളാണ്. ആ സീരിയലില്‍ നിന്നാണ് എന്നെ സിനിമയില്‍ കൊണ്ടുവന്നത്, പരുന്തിലായാലും രൗദ്രത്തിലായാലും അണ്ണന്‍ തമ്പിയിലായാലും കിങ് ആന്‍ഡ് കമ്മീഷണറിലായാലും എന്നെപ്പോലൊരു നടനെ സീരിയല്‍ നിന്ന് ചാന്‍സ് ചോദിക്കാതിരുന്നിട്ട് പോലും എന്നെ കൈപിടിച്ച് സിനിമയില്‍ കൊണ്ടുവന്ന് വില്ലന്‍ വേഷം ചെയ്യാന്‍ പറ്റുന്ന ഒരു നടന്‍ ആക്കിയത് അദ്ദേഹമല്ലേ. ഞാന്‍ മുസല്‍മാന്‍ അല്ല നായരാ, ജനനം കൊണ്ട് നായരാണ് അദ്ദേഹം മുസല്‍മാനാണ്, എന്നാല്‍ പിന്നെ അദ്ദേഹത്തിന്റെ ജാതിയിലും മതത്തിലുപ്പെട്ട ആരെയെങ്കിലും കൊണ്ടുവന്നാല്‍ മതിയായിരുന്നല്ലോ. അദ്ദേഹം അങ്ങനെ ശ്രമിച്ചിട്ടുണ്ടോ. ഇനി ആ ജാതിയിലോ മതത്തിലോ പെടുന്ന ആരെയെങ്കിലും അദ്ദേഹം കൊണ്ടുവന്ന് എക്‌സ്ട്രാബ്ലിഷ് ആക്കിയതായി ആര്‍ക്കെങ്കിലും ക്രിട്ടിസൈസ് ചെയ്യാന്‍ പറ്റുമോ. അദ്ദേഹത്തിന്റെ വലുപ്പമൊന്നും ഈ ക്രിട്ടിസൈസ് ചെയ്ത ആള്‍ക്കാര്‍ക്ക് മനസ്സിലാക്കാനാവുന്ന വിവരമില്ല, മനസ്സില്ല.',-ജയന്‍ ചേര്‍ത്തല പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സൂര്യ 44' വില്ലിന്റെ കാര്യത്തില്‍ തീരുമാനമായി ! ഷൂട്ടിംഗ് ജൂണില്‍