Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരുങ്ങുന്നത് നെപ്പോ സിനിമ! വിജയുടെ മകന്‍ ജേസണ്‍ സംവിധായകനാകുന്ന സിനിമയില്‍ നായകന്‍ ധ്രുവ് വിക്രം, സംഗീതസംവിധാനം എ ആര്‍ റഹ്മാന്റെ മകന്‍

ഒരുങ്ങുന്നത് നെപ്പോ സിനിമ! വിജയുടെ മകന്‍ ജേസണ്‍ സംവിധായകനാകുന്ന സിനിമയില്‍ നായകന്‍ ധ്രുവ് വിക്രം, സംഗീതസംവിധാനം എ ആര്‍ റഹ്മാന്റെ മകന്‍
, ബുധന്‍, 30 ഓഗസ്റ്റ് 2023 (16:31 IST)
തമിഴ് സൂപ്പര്‍ താരമായ ദളപതി വിജയുടെ മകന്‍ ജേസണ്‍ സഞ്ജയ് വിജയ് സംവിധായകനാകുന്നു. തമിഴിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മിക്കുന്നത്. നിര്‍മാതാക്കളുമായി ജേസണ്‍ കരാര്‍ ഒപ്പിടുന്ന ചിത്രം ലൈക്ക പങ്കുവെച്ചു. ജേസണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ് വിക്രമാണ് നായകനാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. എ ആര്‍ റഹ്മാന്റെ മകനായ എ ആര്‍ അമീന്‍ ആയിരിക്കും ചിത്രത്തിന്റെ സംഗീതസംവിധാനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിനിമയെ പറ്റിയുള്ള വിവരങ്ങളൊന്നും തന്നെ ലൈക്ക പുറത്തുവിട്ടിട്ടില്ല.
 
23ക്കാരനായ ജേസണ്‍ വിജയ് ടൊറന്റോയില്‍ നിന്നും ഫിലിം മേക്കിംഗില്‍ ഡിപ്ലോമയും കാനഡയില്‍ നിന്നും തിരക്കഥാ രചനയില്‍ ബിഎയും പഠിച്ചതിന് ശേഷമാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2009ല്‍ വിജയ് ചിത്രമായ വേട്ടൈക്കാരന്‍ എന്ന സിനിമയുടെ ഗാനരംഗത്തില്‍ ജേസണ്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ധാരാളം ഓഫറുകള്‍ ജേസണ് ലഭിച്ചിരുന്നെങ്കിലും സംവിധായകനാകണം എന്ന ആഗ്രഹത്താല്‍ ജേസണ്‍ ഈ ഓഫറുകള്‍ നിരസിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടന്‍ വിജയുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്നു