പത്‌മരാജനും നടന്മാരായ റഹ്‌മാനും അശോകനും ജന്മദിനം ഒരു ദിവസം, ആശംസകൾ നേർന്ന് നടൻ പ്രേം പ്രകാശ്

കെ ആര്‍ അനൂപ്

ശനി, 23 മെയ് 2020 (13:02 IST)
മലയാളസിനിമയിലെ മഹാനായ എഴുത്തുകാരനും സംവിധായകനുമായിരുന്ന അന്തരിച്ച പി പത്മരാജന്റെ എഴുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്. 1991ൽ അകാലത്തിൽ വിടപറഞ്ഞ പത്മരാജന്റെ ജന്മദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നിർമ്മാതാവും നടനുമായ പ്രേം പ്രകാശ്. ഒപ്പം അശോകന്റെയും റഹ്‌മാന്റെയും ഒരു ചിത്രം പങ്കു വച്ചു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.
 
പ്രേം പ്രകാശിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
 
വിശിഷ്ടരായ വ്യക്തികളാണ് ഇവർ മൂന്നുപേരും എനിക്ക്. പത്മരാജന്റെ പെരുവഴിയമ്പലം നിർമ്മിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. എൻറെ അടുത്ത സുഹൃത്ത് കൂടിയാണ് പത്മരാജൻ. നടന്‍ അശോകന്‍ പെരുവഴിയമ്പലത്തിലൂടെയാണ് സിനിമയിലെത്തിയത്. റഹ്‌മാനെ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെയിലൂടെ സിനിമാ രംഗത്ത് അവതരിപ്പിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. ഇവർ മൂന്നു പേരുടെയും ജന്മദിനം മെയ് 23 ആണ്. എന്തൊരു മഹത്തായ യാദൃശ്ചികത. 
 
അവരുടെ സിനിമ യാത്രയുടെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. മൂന്നുപേർക്കും ജന്മദിനാശംസകൾ

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലൈംഗികാധിക്ഷേപം: നടി അനുഷ്‌ക ശർമ്മയ്‌ക്കെതിരെ ഗൂർഖ സംഘടനകൾ