Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടി, 150 കോടി എന്നെല്ലാം ഇപ്പോ പറയും, ഒരു ഇൻകം ടാക്സ് റെയ്ഡ് വന്നാൽ സത്യമറിയാമെന്ന് മുകേഷ്

100 കോടി, 150 കോടി എന്നെല്ലാം ഇപ്പോ പറയും, ഒരു ഇൻകം ടാക്സ് റെയ്ഡ് വന്നാൽ സത്യമറിയാമെന്ന് മുകേഷ്

അഭിറാം മനോഹർ

, തിങ്കള്‍, 29 ജനുവരി 2024 (16:55 IST)
സമീപകാലത്തായി സിനിമയുടെ നിലവാരത്തേക്കാള്‍ ആളുകള്‍ ചര്‍ച്ചയാകുന്നത് സിനിമയുടെ ബോക്‌സോഫീസ് കളക്ഷനെ പറ്റിയാണ്. സിനിമ എത്ര കോടി നേടി എന്നതിലാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകളെ പറ്റി നടന്‍ മുകേഷ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 100 കോടി നേടി എന്നതെല്ലാം നിര്‍മാതാക്കള്‍ തള്ളുമ്പോള്‍ അതിന്റെ സത്യം അറിയണമെങ്കില്‍ ഇന്‍കം ടാക്‌സ് വന്നാല്‍ മാത്രമെ സാധിക്കുകയുള്ളുവെന്ന് താരം പറയുന്നു.
 
100, 150 കോടി ക്ലബിലൊക്കെയെന്ന് പലരും പറയാറുണ്ട്. ഇന്‍കം ടാക്‌സ് വരുമ്പോള്‍ അറിയാം. ശത്രുക്കള്‍ ഇട്ടതാണ് സാറെ എന്ന് പറയും. അത്രയെ ഉള്ളു ഈ വിജയങ്ങളൊക്കെ. 100 കോടി കിട്ടിയോ എന്നാല്‍ കണ്ടുകളയാം എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അതുപോലെ ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ പലതും പറയും. അതെല്ലാം സിനിമയുടെ ഒരു ഗിമ്മിക്‌സാണ്. ഇനി 100 ദിവസമൊന്നും ഒരു സിനിമ്മയും ഓടാന്‍ പോകുന്നില്ല. സെന്ററുകള്‍ കൂടി,ഒടിടി വന്നു. ഒടിടിയില്‍ ഒരു സിനിമ വന്നാല്‍ ആരും തിയേറ്ററില്‍ പോകത്തില്ല. ഗോഡ് ഫാദറിന്റെ റെക്കോര്‍ഡ് മലയാള സിനിമ ഉള്ളിടത്തോളം കാലം നില്‍ക്കും. 415 ദിവസമാണ് അന്ന് ഓടിയത്. അതിനി ആര്‍ക്കും മറികടക്കാന്‍ പറ്റില്ല. അന്‍പത് ദിവസമൊക്കെ കഷ്ടിച്ച് ഓടുമായിരിക്കും. മുകേഷ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീപക്ഷ സിനിമയുമായി ഉര്‍വശിയുടെ ഭര്‍ത്താവ്, പുതിയ വിശേഷങ്ങള്‍