Select Your Language

Notifications

webdunia
webdunia
webdunia
webdunia

Prithviraj Sukumarn: 'ഞാനൊരു രാജ്യസ്നേഹി, ഇന്ത്യക്കാരനായതിൽ അഭിമാനം മാത്രം': പൃഥ്വിരാജ് സുകുമാരൻ

താരത്തിന്റെ പുതിയ ചിത്രം സർസമീൻ-ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

Prithviraj Sukumaran

നിഹാരിക കെ.എസ്

, ബുധന്‍, 23 ജൂലൈ 2025 (16:52 IST)
ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ലോകത്തെവിടെ പോയാലും ആദ്യ സ്വത്വം ഇന്ത്യക്കാരനാണ് എന്നുള്ളതാണെന്നും രാജ്യസ്നേഹമെന്നതിന് തനിക്ക് ഒരു അർത്ഥമേയുള്ളൂവെന്നും പൃഥ്വിരാജ് പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രം സർസമീൻ-ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
 
“രാജ്യസ്നേ​ഹി എന്ന് പറയുമ്പോൾ അതിനർത്ഥം ഞാൻ എന്റെ രാജ്യത്തെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്നാണ്. ഇന്ത്യക്കാരനായതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. ലോകത്ത് എവിടെ പോയാലും ഏത് ഭാ​ഗത്തായിരുന്നാലും ഇന്ത്യക്കാരൻ എന്നതാണ് പ്രധാന കാര്യം.
 
കേരളത്തിൽ നിന്നാണെന്നതോ, മലയാളം സംസാരിക്കുന്നതോ എന്നതില്ലല്ല കാര്യം. ലോകത്തിൽ എവിടെയെങ്കിലും പോയാൽ എവിടെ നിന്നുള്ള ആളാണെന്ന് ചോദിച്ചാൽ ഞാൻ തിരുവനന്തപുരത്തുള്ളത് എന്ന് ആരും പറയില്ല. ഞാൻ ഇന്ത്യയിൽ ആണെന്ന് മാത്രമേ പറയുകയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം രാജ്യം സ്നേ​ഹം എന്ന് പറയുന്നത് ആ സ്വത്വബോധവും അതിലുള്ള അഭിമാനവുമാണ്', പൃഥ്വിരാജ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nithya Menen: പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ: നിത്യ മേനോൻ