Nithya Menen: പ്രണയബന്ധങ്ങൾ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ: നിത്യ മേനോൻ
പ്രണയ ബന്ധങ്ങൾ തന്നെ എപ്പോഴും വേദനിപ്പിച്ചിട്ടേയുളളൂവെന്ന് നടി പറഞ്ഞു.
മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങിയിട്ടുളള താരമാണ് നിത്യ മേനോൻ. തമിഴിലാണ് നിത്യ കൂടുതലും സിനിമകൾ ചെയ്തിട്ടുള്ളത്. പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹ സങ്കൽപ്പത്തെ കുറിച്ചും മനസുതുറക്കുകയാണ് നിത്യ.
പ്രണയ ബന്ധങ്ങൾ തന്നെ എപ്പോഴും വേദനിപ്പിച്ചിട്ടേയുളളൂവെന്ന് നടി പറഞ്ഞു. റിലേഷൻഷിപ്പുകളിൽ താൻ വേദനിച്ചിട്ടുണ്ടെന്നും എപ്പോഴും ഹേർട്ട് ബ്രേക്കുകൾ ഉണ്ടായിട്ടുണ്ടെന്നും നിത്യ പറയുന്നു. പ്രണയബന്ധങ്ങളിൽ തുടർച്ചയായി പാളിച്ചകൾ ഉണ്ടായതോടെ ഇപ്പോൾ തനിക്ക് പങ്കാളി ഇല്ലെന്നും നിത്യ പറയുന്നു.
തുടർച്ചയായാണ് ഇങ്ങനെ സംഭവിച്ചത്. അതുകൊണ്ടാണ് തനിക്ക് ഇപ്പോൾ പങ്കാളിയില്ലാത്തത്. ആ അനുഭവങ്ങളിൽ നിന്ന് ഒരുപാട് പാഠം പഠിക്കും. എന്താണ് വേണ്ടത്, എന്താണ് വേണ്ടാത്തത് എന്നീ കാര്യങ്ങളിൽ ഞാൻ വളരെ ക്ലിയർ ആണ് ഇപ്പോൾ. സംഭവിക്കാനുളളതാണെങ്കിൽ സംഭവിക്കും. എന്റെ ജീവിതത്തിൽ മറ്റ് വിഷയങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം. എന്റെ എറ്റവും നല്ല വേർഷൻ ആകാനാണ് ഞാൻ ഇപ്പോൾ നോക്കുന്നത്, നിത്യ മേനോൻ തുറന്നുപറഞ്ഞു.
എല്ലാവർക്കും ഒരേപോലെ വിവാഹജീവിതം ഉണ്ടാവണമില്ലെന്നും വിവാഹം നടക്കുന്നതുപോലെ തന്നെ മികച്ചതാണ് അത് നടക്കാത്തതെന്നും അവർ വ്യക്തമാക്കി. എല്ലാവർക്കും പ്രണയം കണ്ടെത്താനും വിവാഹം കഴിക്കാനും സാധിക്കില്ല, രത്തൻ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. വിവാഹം നടന്നാൽ നല്ലത്. നടന്നില്ലെങ്കിലും വളരെ നല്ലത്. അത് എന്നെ സങ്കടപ്പെടുത്തില്ല, നടി കൂട്ടിച്ചേർത്തു.