Publish Date: Mon, 13 Mar 2023 (19:20 IST)
Updated Date: Mon, 13 Mar 2023 (19:22 IST)
നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെംഗളുരുവിൽ നടന്ന വിവാഹചടങ്ങിൽ ബന്ധുക്കളും സിനിമയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സംവിധായകൻ ഷാജി കൈലാസ്, നിർമാതാവായ ബാദുഷ എന്നിവരടക്കം നിരവധിപേർ ചടങ്ങിനെത്തി.
തമിഴ് സിനിമയായ അധേ നേരം അധേ ഇടം എന്ന ചിത്രത്തിലൂടെയാണ് രാഹുൽ സിനിമയിലെത്തിയത്. ബാങ്കോക് സമ്മർ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയെങ്കിലും മെമ്മറീസിലെ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ആദം ജോൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.