Publish Date: Mon, 13 Mar 2023 (17:47 IST)
Updated Date: Mon, 13 Mar 2023 (17:50 IST)
സംവിധായകന്‍ ശിവയ്ക്കൊപ്പമുള്ള സൂര്യയുടെ പുതിയ ചിത്രം 'സൂര്യ 42'എന്നാണ് അറിയപ്പെടുന്നത്.ടൈറ്റില്‍ ടീസര്‍ ഏപ്രില്‍ 14 ന് പുറത്തിറങ്ങുമെന്ന് കഴിഞ്ഞയാഴ്ച നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
സൂര്യ 42' ന്റെ ടൈറ്റില്‍ പ്രൊമോ ഷൂട്ടിംഗ് പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.
ചിത്രത്തിന്റെ പ്രൊമോ ഷൂട്ടിംഗ് പൂര്‍ത്തിയായതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.ചിത്രത്തിന്റെ പേര് ഏപ്രില്‍ 14ന് പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
'സൂര്യ 42' ഒരു ആക്ഷന്‍ ഡ്രാമയാണ്, ചിത്രം 10 വ്യത്യസ്ത ഭാഷകളിലും 3D യിലും റിലീസ് ചെയ്യും. 2024 ഓടെ തീയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്