Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോംബൈയിൽ നിന്ന് വന്ന സണ്ണിലിയോണി നമ്മുടെ സംസ്കാരം കാത്തു, നമ്മുടെ പെൺകുട്ടിയെ നോക്കു: വിവാദ പരാമർശവുമായി സതീഷ്

ബോംബൈയിൽ നിന്ന് വന്ന സണ്ണിലിയോണി നമ്മുടെ സംസ്കാരം കാത്തു, നമ്മുടെ പെൺകുട്ടിയെ നോക്കു: വിവാദ പരാമർശവുമായി സതീഷ്
, വെള്ളി, 11 നവം‌ബര്‍ 2022 (18:21 IST)
സണ്ണി ലിയോണി പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ഓ മൈ ഗോസ്റ്റ് റിലീസിന് തയ്യാറെടുക്കുകയാണ്.ചിത്രത്തിൻ്റെ പ്രൊമോഷൻ ചടങ്ങിനിടെ തമിഴ് ഹാസ്യതാരമായ സതീഷ് നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുകയാണ്. സണ്ണി ലിയോണിയുടെയും ചിത്രത്തിലെ മറ്റൊരു നായികയായ ദർശന ഗുപതയുടെയും വസ്ത്ര ധാരണത്തെ പറ്റിയായിരുന്നു സതീഷിൻ്റെ പരാമർശം.
 
പ്രൊമോഷൻ പരിപാടിയിൽ സാരിയുടുത്താണ് സണ്ണി ലിയോണി എത്തിയത്. ക്രോപ്പ് ടോപ്പും ലെഹങ്കയുമായിരുന്നു ദർശനയുടെ വേഷം. വേദിയിൽ സംസാരിക്കുന്നതിനിടെ സതീഷ് ദർശനയുടെ വസ്ത്രധാരണത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയായിരുന്നു. സണ്ണി ലിയോണി എത്ര മനോഹരമായാണ് നമ്മുടെ വസ്ത്രം ധരിച്ചിരിക്കുന്നതെന്ന് നോക്കു. അതേസമയം കോയമ്പത്തൂരിൽ നിന്ന് വരുന്ന നമ്മുടെ പെൺകുട്ടിയെ നോക്കു എന്നായിരുന്നു സതീഷിൻ്റെ പരാമർശം.
 
സതീഷിൻ്റെ വാക്കുകൾ വലിയ വിവാദമാണ് സൃഷ്ടിച്ചത്. സതീഷ് സഹതാരത്തെ അപമാനിച്ചെന്നും നായികയെ സംസ്കാരം പഠിപ്പിക്കുന്ന നടൻ വേദിയിലെത്തിയത് ടീഷർട്ടും ട്രൗസറും ധരിച്ചായിരുന്നുവെന്നും പുരുഷന്മാരുടെ ഇത്തരം സ്വഭാവം എന്ന് അവസാനിക്കുമെന്നും ഗായിക ചിന്മയി ചോദിച്ചു. വിവാദം രൂക്ഷമായതോടെ സതീഷ് വിശദീകരണവുമായി രംഗത്തെത്തി. സുഹൃത്തിനെ കളിയാക്കിയ കാര്യമാണ് ഇത്ര വിവാദമാക്കിയതെന്ന് സതീഷ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാതി കൊടുക്കേണ്ട അവസ്ഥയായി, ബോഡി ഷെയിമിങ് എക്സ്ട്രീം ലെവലിലെന്ന് ഹണി റോസ്