Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരാതി കൊടുക്കേണ്ട അവസ്ഥയായി, ബോഡി ഷെയിമിങ് എക്സ്ട്രീം ലെവലിലെന്ന് ഹണി റോസ്

പരാതി കൊടുക്കേണ്ട അവസ്ഥയായി, ബോഡി ഷെയിമിങ് എക്സ്ട്രീം ലെവലിലെന്ന് ഹണി റോസ്
, വെള്ളി, 11 നവം‌ബര്‍ 2022 (17:18 IST)
തനിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെ പറ്റി പ്രതികരണവുമായി നടി ഹണി റോസ്. ബോഡി ഷെയിമിങ്ങിൻ്റെ ഏറ്റവും വലിയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും പരാതി കൊടുക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളെന്നും ഹണി റോസ് പറഞ്ഞു.
 
തന്നെക്കുറിച്ച് വളരെ മോശം കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നതെന്നും താൻ ഇതെല്ലാം സെർച്ച് ചെയ്യാറില്ലെന്നും ആരെങ്കിലും അയച്ചുതരികയാണ് പതിവെന്നും താരം പറഞ്ഞു.  തുടക്കസമയത്ത് എന്ത് ചെയ്യുമെന്ന് ഞാൻ ആശങ്കപെട്ടിരുന്നു. ഇന്ന് ബോഡി ഷെയ്മിങ്ങിൻ്റെ എക്സ്ട്രീം ലെവലിലൂടെയാണ് കടന്നുപോകുന്നത്. പരാതി കൊടുക്കാമെന്ന് വെച്ചാൽ എത്രയെന്ന് കരുതിയാണ്. ഇത് ആളികൾ തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ഇതിൻ്റെയെല്ലാം ആവശ്യമുണ്ടോയെന്ന്. പോസിറ്റീവായ അന്തരീക്ഷത്തിൽ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഹണിറോസ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ സിദ്ധാന്ത് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു