Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിംഗിനിടെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു, പ്രമുഖ ഹിന്ദി നടന്‍ വിജയ് റാസ് അറസ്റ്റില്‍

ഷൂട്ടിംഗിനിടെ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു, പ്രമുഖ ഹിന്ദി നടന്‍ വിജയ് റാസ് അറസ്റ്റില്‍

ജോര്‍ജി സാം

, ചൊവ്വ, 3 നവം‌ബര്‍ 2020 (19:10 IST)
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പ്രശസ്ത ഹിന്ദി ചലച്ചിത്രതാരം വിജയ് റാസ് അറസ്റ്റിലായി. ഗോണ്ഡിയയില്‍ നിന്നാണ് നടനെ പിടികൂടിയത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
ഗോണ്ഡിയയിലെ അഡീഷണല്‍ എസ് പിയായ അതുല്‍ കുല്‍ക്കര്‍ണിയാണ് ഈ വിവരം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്താണ് വിജയ് റാസ് വനിതാ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വിദ്യാ ബാലന്‍ നായികയാകുന്ന ഷെര്‍നി എന്ന ചിത്രത്തിലാണ് വിജയ് റാസ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നടന്‍ പൊലീസ് പിടിയിലായതോടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചതായാണ് വിവരം.
 
റണ്‍, ധമാല്‍, വെല്‍‌കം, ദീവാനെ ഹുയേ പാഗല്‍, ഗല്ലി ബോയ് തുടങ്ങിയവയാണ് വിജയ് റാസ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ ‘വണ്‍’, ആദ്യ ഷോട്ട് പുറത്ത് !