Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടന്‍ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യനില മോശം, വെന്റിലേറ്ററില്‍

കഫക്കെട്ട്, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെയാണ് വിജയകാന്ത് വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയത്

Actor Vijayakanth tested positive for covid
, വ്യാഴം, 28 ഡിസം‌ബര്‍ 2023 (08:45 IST)
ഡിഎംഡികെ നേതാവും സിനിമ താരവുമായ വിജയകാന്തിന്റെ ആരോഗ്യനില മോശമായി തുടരുന്നു. കോവിഡ് കൂടി സ്ഥിരീകരിച്ചതിനാല്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വെന്റിലേറ്ററിലാണ് താരം ഇപ്പോള്‍. 
 
നവംബര്‍ മാസത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിജയകാന്തിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡിസംബര്‍ 11 ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടെ വീണ്ടും ആരോഗ്യസ്ഥിതി വഷളാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 
 
കഫക്കെട്ട്, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ മൂര്‍ച്ഛിച്ചതോടെയാണ് വിജയകാന്ത് വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയത്. കോവിഡ് കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താരത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായിരിക്കുകയാണ്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊത്തരാജുവിനെ തീർത്ത് മോഹൻലാലിന്റെ നേര്, മറികടക്കാനുള്ളത് 4 സിനിമകളുടെ നേട്ടം