Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊത്തരാജുവിനെ തീർത്ത് മോഹൻലാലിന്റെ നേര്, മറികടക്കാനുള്ളത് 4 സിനിമകളുടെ നേട്ടം

കൊത്തരാജുവിനെ തീർത്ത് മോഹൻലാലിന്റെ നേര്, മറികടക്കാനുള്ളത് 4 സിനിമകളുടെ നേട്ടം
, ബുധന്‍, 27 ഡിസം‌ബര്‍ 2023 (17:51 IST)
ബോക്‌സോഫീസ് കളക്ഷനില്‍ മുന്നേറ്റവുമായി മോഹന്‍ലാല്‍ ചിത്രം നേര്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നത്. ഡിസംബര്‍ 21ന് ക്രിസ്മസ് റിലീസായെത്തിയ ചിത്രം 6 ദിവസങ്ങള്‍ കൊണ്ട് മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ച് വിജയചിത്രങ്ങളുടെ പട്ടികയിലെത്തി കഴിഞ്ഞു.
 
2023ലെ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കിംഗ് ഓഫ് കൊത്തയെ മറികടന്നാണ് മോഹന്‍ലാല്‍- ജീത്തുജോസഫ് ചിത്രമായ നേരിന്റെ കുതിപ്പ്. കേരളത്തില്‍ നിന്ന് മാത്രം 6 ദിവസം കൊണ്ട് 18.85 കോടിയാണ് സിനിമ കളക്ട് ചെയ്തത്. 2018ലെ പ്രളയത്തെ ആസ്പദമാക്കിയൊരുക്കിയ 2018 എന്ന സിനിമയാണ് 2023ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായത്. ഓണം റിലീസായെത്തിയ ആര്‍ഡിഎക്‌സ്,മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ്,2023ലെ സര്‍െ്രെപസ് ഹിറ്റായ രോമാഞ്ചം എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. അഞ്ചാം സ്ഥാനത്താണ് നിലവില്‍ മോഹന്‍ലാല്‍ ചിത്രമുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാലിബനില്‍ അപ്പോ ഐറ്റം ഡാന്‍സും ഉണ്ടോ? മോഹന്‍ലാലിനൊപ്പം പോസ്റ്റില്‍ ഉള്ള താരത്തെ മനസ്സിലായോ !