Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

പീഡനക്കേസ്: നിവിന്‍ പോളിക്കെതിരെ അന്വേഷണം ആരംഭിച്ചു, നിയമനടപടികള്‍ക്ക് നടനും

സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ദേശ പ്രകാരം എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്

Rape Case investigation against Nivin Pauly

രേണുക വേണു

, ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (09:13 IST)
നടന്‍ നിവിന്‍ പോളിക്കെതിരായ പീഡനക്കേസില്‍ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണം പൂര്‍ത്തിയാക്കിയ ശേഷം നിവിന്‍ അടക്കമുള്ള പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ നവംബറില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്തു ദുബായിലേക്കു വിളിച്ചുവരുത്തി ശേഷം കൂട്ടബലാത്സംഗത്തിനു ഇരയാക്കിയെന്നാണ് നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി.
 
സിനിമ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ദേശ പ്രകാരം എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. നിര്‍മാതാവ് എ.കെ.സുനിലാണ് രണ്ടാം പ്രതി. അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 
 
ശ്രേയ എന്ന യുവതിയാണ് അവസരം വാഗ്ദാനം ചെയ്ത് തന്നെ ദുബായിലേക്ക് കൊണ്ടുപോയതെന്ന് പരാതിക്കാരി പറയുന്നു. ശ്രേയയാണ് ഒന്നാം പ്രതി. ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റു പ്രതികള്‍. അതേസമയം കേസിനെ നിയമപരമായി നേരിടുമെന്ന് നടന്‍ നിവിന്‍ പോളി അറിയിച്ചു. ഹണി ട്രാപ്പ് നടത്തുന്ന ദമ്പതികളാണ് വ്യാജ ആരോപണത്തിനു പിന്നിലെന്നും തന്നോടുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും നിവിന്‍ ആരോപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ 'ബിലാല്‍'ഇനി വരുമോ ? ആരാധകര്‍ കാത്തിരിപ്പില്‍