Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ahaana Krishna: അഹാന കൃഷ്ണയുടെ വിവാഹം ഉടൻ? ഒരുക്കങ്ങൾ തുടങ്ങി; സത്യമെന്ത്?

താരകുടുംബത്തിലെ ഏറ്റവും പക്വതയും ഉത്തരവാദിത്വവുമുള്ള ആളായാണ് അഹാനയെ ആരാധകർ കാണുന്നത്.

Ahaana Krishna

നിഹാരിക കെ.എസ്

, വ്യാഴം, 17 ജൂലൈ 2025 (15:49 IST)
നടൻ കൃഷ്ണ കുമാറിന്റെ കുടുംബം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാണ്. മൂത്തമകൾ അഹാന നടിയാണെങ്കിലും ഇൻഫ്ളുവൻസറായും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അധികം സിനിമകളിലൊന്നും അഹാന അഭിനയിച്ചിട്ടില്ല. ഓരോ സിനിമ കഴിയുമ്പോഴും വലിയ ​ഗ്യാപ്പും കരിയറിൽ വന്നു. താരകുടുംബത്തിലെ ഏറ്റവും പക്വതയും ഉത്തരവാദിത്വവുമുള്ള ആളായാണ് അഹാനയെ ആരാധകർ കാണുന്നത്.
 
അഹാനയ്ക്കും മുന്നേ വിവാഹിതയായത് അനിയത്തി ദിയ കൃഷ്ണയാണ്. ദിയ അടുത്തിയെന്നാണ് അമ്മയായത്. എന്നാൽ ചേച്ചിയായ അഹാനയുടെ വിവാഹം കഴിഞ്ഞിട്ടില്ല. അഹാനയുടെ വിവാഹം ഉടനെ ഉണ്ടായേക്കും എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. ഇതിന്റെ സൂചനകൾ അഹാനയും കുടുംബവും തന്നിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
 
അടുത്തിടെയാണ് അഹാനയും കുടുംബവും താമസിക്കുന്ന വീട് പുതുക്കി പണിതത്. വിവാഹത്തിന് മുന്നോ‌ടിയായിട്ടായിരിക്കാം ഇതെന്നാണ് വാദം. തന്റെ 30ാം പിറന്നാളിന് മുമ്പ് ആ​ഗസ്റ്റ് മാസത്തിലോ സെപ്റ്റംബർ മാസത്തിലോ അഹാനയുടെ വിവാഹം നടന്നേക്കും എന്നും റിപ്പോർട്ടുണ്ട്. തന്റെ കുഞ്ഞിന് അഹാനയുടെ കല്യാണത്തിന് സ്യൂട്ട് ധരിക്കാമെന്ന് ദിയ കൃഷ്ണ ഒരു വ്ലോ​ഗിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കൂട്ടിവായിച്ചാണ് അഹാനയുടെ വിവാഹം ഉടനെയെന്ന വാദം വരുന്നത്. 
 
സിനിമോട്ടോ​ഗ്രാഫർ നിമിഷ് രവിയുമായി അഹാന കൃഷ്ണ പ്രണയത്തിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്. അതേസമയം അഹാന ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നിമിഷ് രവിയുടെ കുടുംബവുമായി അഹാനയ്ക്ക് നല്ല ബന്ധമാണുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നല്ലൊരു പങ്കാളിയെ കിട്ടിയില്ലെന്നത് ഇന്നും സങ്കടം'; കൊടുക്കാൻ ഇപ്പോഴും സ്നേഹം മനസിലുണ്ടെന്ന് ശാന്തി കൃഷ്ണ