നാന്‍സി റാണി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് നടി അഹാന കൃഷ്ണ. റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്ക് അഹാന എത്തിയിരുന്നില്ല. ഇതിനെതിരെ സിനിമയുടെ സംവിധായകനായ അന്തരിച്ച ജോസഫ് മനു ജെയിംസിന്റെ ഭാാര്യ നൈന രംഗത്ത് വന്നിരുന്നു. ഭര്‍ത്താവും അഹാനയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ 3 വര്‍ഷം കഴിഞ്ഞിട്ടും ഭര്‍ത്താവ് മരിച്ച സാഹചര്യത്തിലും മാനുഷിക പരിഗണന നല്‍കി അഹാന പ്രമോഷന് വരണമായിരുന്നുവെന്നും നൈന പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു.
ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലാണ് ഇത് സംബന്ധിച്ച വിവാദങ്ങളോട് അഹാന കൃഷ്ണ പ്രതികരിച്ചത്. സിനിമയുടെ സംവിധായകനോട് നിലനില്‍ക്കുന്നത് ചെറിയ പ്രശ്‌നമല്ലെന്നും ചിത്രീകരണസമയത്ത് തന്നൊട് അണ്‍ പ്രഫഷണലായാണ് സംവിധായകന്‍ മധു പെരുമാറിയതെന്നും അഹാന പറയുന്നു. കൂടാതെ താന്‍ ഡ്രഗ് ഉപയോഗിക്കുമെന്ന് പറഞ്ഞുപരത്തി. താന്‍ അഭിനയിച്ചത് എത്ര മോശം സിനിമയായിരുന്നെങ്കിലും പ്രമോഷന്‍ ചെയ്യുമായിരുന്നു. എന്നാല്‍ ഇവിടെ അതിനപ്പുറമാണ് സംഭവിച്ചത്. സിനിമയുടെ സംവിധായകനും ഭാര്യയും എന്റെ കുടുംബത്തിന്റെ മേല്‍ മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് നുണ പ്രചരിപ്പിച്ചു. ഇത് അവരുടെ തെറ്റുകള്‍ മറയ്ക്കാനായിരുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ അഹാന കുറിച്ചു.