Select Your Language

Notifications

webdunia
webdunia
webdunia
webdunia

Hansika and Ahana Krishna: വേണമെങ്കില്‍ കണ്ടാല്‍ മതിയെന്ന് ഹൻസിക; അഹാനയുമായി താരതമ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല!

അഹാനയും ഇഷാനിയും ഹന്‍സികയും പങ്കുവച്ച പുതിയ വീഡിയോകളും ചര്‍ച്ചയാവുകയാണ്.

Hansika

നിഹാരിക കെ.എസ്

, തിങ്കള്‍, 14 ജൂലൈ 2025 (11:54 IST)
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. നാല് മക്കൾക്കും യൂട്യൂബ് ചാനലുണ്ട്. സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോസും വളരെ പെട്ടന്നാണ് വൈറലാവുക. ഇപ്പോഴിതാ ദിയയുടെ സഹോദരിമാരായ അഹാനയും ഇഷാനിയും ഹന്‍സികയും പങ്കുവച്ച പുതിയ വീഡിയോകളും ചര്‍ച്ചയാവുകയാണ്. 
 
കഴിഞ്ഞ ദിവസം അഹാന തന്റെ ഹോം ടൂര്‍ വീഡിയോ പങ്കുവച്ചത് വൈറലായിരുന്നു. പിന്നാലെ തന്നെ ഇഷാനിയും ഹന്‍സികയും ഹോം ടൂര്‍ വീഡിയോയുമായി എത്തി. ഒരേ കണ്ടന്റ് തന്നെ മൂന്ന് പേരും പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ താരതമ്യം ചെയ്യലും തുടങ്ങി. എന്തിനാണ് ഒരേ വീഡിയോ തന്നെ ചെയ്യുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കമന്റിലൂടെ ഹന്‍സിക മറുപടി നല്‍കിയിട്ടുണ്ട്.
 
നിങ്ങളില്‍ കുറച്ച് പേര്‍ക്കെങ്കിലും താരതമ്യം ചെയ്യാതിരിക്കാന്‍ സാധിക്കുമോ? എന്നായിരുന്നു ഹന്‍സികയുടെ പ്രതികരണം. പിന്നാലെ നിരവധി പേര്‍ അനുകൂലിച്ചും പിന്തുണച്ചുമെത്തി. അതില്‍ ഒരാളുടെ കമന്റ് 'ഒരേ വീടിന്റെ ഒരേ വീഡിയോ ഒരേ ദിവസം തന്നെ അപ്പ്‌ലോഡ് ചെയ്യുന്നത് എന്തിനാണ്?' എന്നായിരുന്നു. ഇയാള്‍ക്ക് ഹന്‍സിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
 
''ഞങ്ങള്‍ ആറ് അംഗങ്ങളുള്ള, ഒരു കുടുംബമാണ്. ആറ് വ്യത്യസ്തമായ യൂട്യൂബ് ചാനലുകളുമുണ്ട്. നിങ്ങളെ നിര്‍ബന്ധിപ്പിച്ചല്ല കാണിപ്പിക്കുന്നത്. വേണമെങ്കില്‍ കണ്ടാല്‍ മതി. ഇല്ലെങ്കില്‍ അവഗണിക്കാം'' എന്നായിരുന്നു ഹന്‍സികയുടെ മറുപടി. 
 
താരത്തിന്റെ പ്രതികരണത്തിന് ആരാധകര്‍ കയ്യടിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. കണ്ടന്റിലെ വ്യത്യസ്തതയില്ലായ്മ ചൂണ്ടിക്കാണിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഒരേപോലെയുള്ള കണ്ടന്റ് ചൂണ്ടിക്കാണിക്കുമ്പോൾ അത് ഇഷ്ടപ്പെടാതെ വേണമെങ്കിൽ കണ്ടാൽ മതിയെന്ന ഭാവം ശരിയല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജദേവി അന്തരിച്ചു