Publish Date: Mon, 02 May 2022 (08:47 IST)
Updated Date: Mon, 02 May 2022 (08:50 IST)
റിവ്യൂസ് ഒന്നും കാണാതെ, മുന്‍വിധികള്‍ ഒന്നും ഇല്ലാതെയാണ് സിബിഐ അഞ്ചാം ഭാഗം കാണാന്‍ പോയതെന്ന് നടി അശ്വതി.പേരുകള്‍ കൊണ്ട് ഒരുപാട് കണ്‍ഫ്യൂഷന്‍സ് ഉണ്ടാക്കുകയും, എവിടെ തുടങ്ങി വേറെ എവിടെയോ അവസാനിപ്പിച്ച്,ചില ഇടങ്ങളില്‍ തനിക്ക് മനസിലാകാത്തതാണോ എന്ന് തോന്നിപ്പിക്കുകയും ചെയ്‌തെന്ന് നടി കുറിക്കുന്നു.
'CBI സേതുരരാമയ്യര്‍ The Brain...റിവ്യൂസ് ഒന്നും കാണാതെ, മുന്‍വിധികള്‍ ഒന്നും ഇല്ലാതെ കാണാന്‍ പോയി.. കണ്ടു..
പേരുകള്‍ കൊണ്ട് ഒരുപാട് കണ്‍ഫ്യൂഷന്‍സ് ഉണ്ടാക്കുകയും, എവിടെ തുടങ്ങി വേറെ എവിടെയോ അവസാനിപ്പിച്ച്,ചില ഇടങ്ങളില്‍ എനിക്ക് മനസിലാകാത്തതാണോ എന്ന് തോന്നിപ്പിക്കുകയും, ഒക്കെ ചെയ്തു. പേര് പോലെ കുറച്ചു അധികം ബ്രെയിന്‍ ഉള്ളവര്‍ക്ക് പറ്റിയ മൂവി ആണെന്ന് പറയാം '- അശ്വതി കുറിച്ചു.
ജഗതിയെ കുറിച്ചും അശ്വതി പറയുന്നുണ്ട്,'പക്ഷെ ഞാന്‍ സത്യം ചെയ്യുന്നു, ഈ മനുഷ്യന്... ഈ ഇതിഹാസത്തിന്... ഇത് കാണേണ്ടതാണ്! അദ്ദേഹത്തെ വീണ്ടും വലിയ സ്‌ക്രീനില്‍ കണ്ടതില്‍ വളരെ സന്തോഷമുണ്ട്, സീന്‍ അവസാനിക്കുന്നത് വരെ എനിക്ക് കണ്ണുനീര്‍ അടക്കാനായില്ല'-അശ്വതി കുറിച്ചു.