Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

Actress Bhamaa Divorce: വിവാഹമോചനം സ്ഥിരീകരിച്ച് നടി ഭാമ; ഇനി സിംഗിള്‍ മദറെന്ന് താരം

ബിസിനസുകാരനായ അരുണ്‍ ആയിരുന്നു ഭാമയുടെ ജീവിതപങ്കാളി. 2020 ജനുവരി 30 നായിരുന്നു ഇരുവരുടെയും വിവാഹം

Actress Bhamaa divorce

രേണുക വേണു

, ചൊവ്വ, 7 മെയ് 2024 (11:51 IST)
Actress Bhamaa Divorce: നടി ഭാമ വിവാഹ മോചിതയായി. താനിപ്പോള്‍ സിംഗിള്‍ മദര്‍ ആണെന്ന് ഭാമ ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചു. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താന്‍ സിംഗിള്‍ മദറാണെന്ന കാര്യം ഭാമ സ്ഥിരീകരിച്ചത്. 
 
' ഞാനൊരു സിംഗിള്‍ മദര്‍ ആകുന്നതു വരെ എനിക്ക് അറിയില്ലായിരുന്നു ഞാന്‍ എത്രമാത്രം കരുത്തുള്ളവള്‍ ആണെന്ന്. വളരെ കരുത്തുള്ളവളായിരിക്കുക എന്നത് മാത്രമായിരുന്നു എനിക്കു മുന്‍പിലുള്ള ഏക പോംവഴി. ഞാനും എന്റെ കുഞ്ഞും,' ഭാമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)


ബിസിനസുകാരനായ അരുണ്‍ ആയിരുന്നു ഭാമയുടെ ജീവിതപങ്കാളി. 2020 ജനുവരി 30 നായിരുന്നു ഇരുവരുടെയും വിവാഹം. അരുണ്‍ ഭാമയുടെ കുടുംബ സുഹൃത്ത് കൂടിയായിരുന്നു. 2021 ലാണ് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. നേരത്തെ ഭര്‍ത്താവിനും മകള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചിരുന്നു. എന്നാല്‍ അടുത്തിടെ അത്തരം ചിത്രങ്ങള്‍ ഭാമ പങ്കുവച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ഭാമ അരുണ്‍ എന്ന പേരിനും നടി മാറ്റം വരുത്തിയിരുന്നു. ഇവര്‍ പിരിഞ്ഞു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും നടി അതിനോട് പ്രതികരിച്ചിരുന്നില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നും ഒരു ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റില്‍ ജീവിതം,നടന്‍ സല്‍മാന്‍ഖാന് 2900 കോടിയുടെ ആസ്തി !