'അന്ന് എന്റെ ആരാധകൻ, ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധിക'; പ്രിയം നടിയുടെ വീഡിയോ

നിഹാരിക കെ.എസ്
ശനി, 27 സെപ്‌റ്റംബര്‍ 2025 (13:11 IST)
പ്രിയം എന്ന സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നടിയാണ് ദീപ നായർ. മുംബൈയിൽ വച്ച് യാദൃച്ഛികമായി പഴയൊരു ആരാധകനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടി ഇപ്പോൾ. അൽപം സർപ്രൈസ് നിലനിർത്തി കൊണ്ടാണ് താരം തന്റെ ആരാധകനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.
 
‘പ്രിയം’ റിലീസ് ചെയ്ത സമയത്ത് സ്കൂൾ വിദ്യാർഥി ആയിരുന്നു ഈ ആരാധകനെന്നും പിന്നീട് സിനിമയിലെ തിരക്കേറിയ താരവും നിർമാതാവുമൊക്കെയായി മാറിയെന്നും ദീപ നായർ പറഞ്ഞു. ഒടുവിൽ പ്രിയപ്പെട്ട ആരാധകനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അജു വർഗീസായിരുന്നു ദീപയുടെ പ്രിയപ്പെട്ട ആരാധകൻ.
 
മുംബൈയിലെ ഹോട്ടലിൽ വച്ച് അപ്രതീക്ഷിതമായി കണ്ടപ്പോൾ അജു വർഗീസാണ് തന്നെ തിരിച്ചറിഞ്ഞതെന്നും ദീപ നായർ പറഞ്ഞു. ‘‘മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചാണ് ഞാൻ ഈ വ്യക്തിയെ അപ്രതീക്ഷിതമായി കാണുന്നത്. എനിക്ക് ദീർഘകാലമായി അറിയാവുന്ന കക്ഷിയാണ് ഇദ്ദേഹം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Musings by Deepa Nayar | Indian Jewellery | AU & NZ (@musingsbydeepanayar)

പല തവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, നേരിൽ കണ്ടിട്ടില്ല. ‘പ്രിയം’ ഇറങ്ങിയ കാലത്ത് എന്റെ ആരാധകനായിരുന്നു. ആ സമയത്ത് അദ്ദേഹം സ്കൂളിൽ ആയിരുന്നിരിക്കണം. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിങ്ങൾക്ക് ഈ വ്യക്തി ആരാണെന്ന് ഊഹിക്കാമോ? ഞാൻ ചില സൂചനകൾ തരാം. മലയാളത്തിൽ പ്രശസ്തനായ ഒരു അഭിനേതാവാണ്. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം പല തവണ നേടിയിട്ടുണ്ട്.
 
ഫൺടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്ഥരിൽ ഒരാളാണ്. 2010ൽ ഇറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഇദ്ദേഹം അരങ്ങേറിയത്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും. അതെ, പ്രതിഭാധനനായ അജു വർഗീസ് ആണ് ഞാൻ പറഞ്ഞ ആരാധകൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments