Webdunia - Bharat's app for daily news and videos

Install App

ജീവന് ഭീഷണി, പലരും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ഗൗതമി

നിഹാരിക കെ.എസ്
ശനി, 17 മെയ് 2025 (09:20 IST)
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗതമി. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പല വ്യക്തികളില്‍ നിന്നായാണ് ഭീഷണി വരുന്നത് എന്നാണ് ഗൗതമി ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പരാതിയില്‍ പറയുന്നത്.
 
നീലങ്കരയില്‍ തനിക്കുള്ള ഒമ്പത് കോടി രൂപ വില വരുന്ന വസ്തു അഴകപ്പന്‍ എന്നയാള്‍ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് ഈ വസ്തു സീല്‍ ചെയ്ത് വച്ചിരിക്കുകയാണ്. ചില അഭിഭാഷകര്‍ തനിക്കെതിരെ ഭീഷണി മുഴക്കി. ചില ഉദ്യോഗസ്ഥര്‍ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കൈക്കൂലി ചോദിക്കുന്നുണ്ട്. ചിലര്‍ പ്രതിഷേധ പ്രകടനത്തിന് പദ്ധതിയിടുന്നുണ്ട്. ഇതൊക്കെ തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
 
ഒരു കാലത്ത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തിളങ്ങി നിന്ന നായികയായിരുന്നു ഗൗതമി. ബിജെപി പ്രവര്‍ത്തകയായിരുന്ന ഗൗതമി, തന്റെ സ്വത്ത് തട്ടിയെടുത്തയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ വര്‍ഷം അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു. ഗൗതമയ്ക്ക് ഒരു മകളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments