Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bilal: 'മലയാള സിനിമ കണ്ട ഏറ്റവും വലിയ തട്ടിപ്പ്; ആ ഡിപിയെങ്കിലും മാറ്റ് അണ്ണാ'; ബിലാല്‍ പ്രഖ്യാപിച്ചിട്ട് എട്ട് വര്‍ഷം

മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ ഒന്നാണ് ബിലാല്‍.

Bilal

നിഹാരിക കെ.എസ്

, ചൊവ്വ, 18 നവം‌ബര്‍ 2025 (11:37 IST)
മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒരുമിച്ച ചിത്രമാണ് ബിഗ് ബി. അന്ന് വരെ കണ്ടിരുന്ന മേക്കിങ് സ്റ്റൈലിൽ നിന്നും വ്യത്യസ്തമായ ബിഗ് ബി തിയേറ്ററിൽ വർക്കായില്ല. അന്ന് ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടുവെങ്കിലും, കാലത്തിന് മുമ്പേ സഞ്ചരിച്ച ബിഗ് ബി പിന്നീട് ഒരു കള്‍ട്ടായി മാറുകയായിരുന്നു. അമലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് ഇന്ന് ബിഗ് ബി കരുതപ്പെടുന്നത്. മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളില്‍ ഒന്നാണ് ബിലാല്‍.
 
ബിഗ് ബി ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും സിനിമാസ്‌നേഹികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ബിഗ് ബൈക്ക് ലഭിച്ച സ്വീകാര്യത കണ്ടാണ് ബിഗ് ബിയ്‌ക്കൊരു രണ്ടാം ഭാഗം ഒരുക്കാന്‍ അമലും മമ്മൂട്ടിയും തീരുമാനിച്ചത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ പ്രഖ്യാപിച്ച നിമിഷം ആരാധകര്‍ അനുഭവിച്ച ആവേശം സമാനതകളില്ലാത്തതാണ്. 
 
എന്നാല്‍ ബിലാലിനെ വീണ്ടും കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. കൃത്യമായി പറഞ്ഞാല്‍ എട്ട് വര്‍ഷം. എട്ട് വർഷം മുൻപ് ബിലാൽ പ്രഖ്യാപിച്ചപ്പോൾ മലയാളം ഒന്നടങ്കം ആ അന്നൗൻസ്മെന്റിനെ സ്വാഗതം ചെയ്തു. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ പ്രഖ്യാപനത്തിന് ഇന്നലെ എട്ട് വര്‍ഷം തികയുകയാണ്. 
 
തങ്ങളുടെ സങ്കടവും നിരാശയുമൊക്കെ ബിലാല്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റിന്റെ കമന്റ് ബോക്‌സിലൂടെ അറിയിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ബിലാല്‍ സംഭവിക്കാത്തതില്‍ നിരാശ രേഖപ്പെടുത്തിയെത്തുന്നത്.
 
''മലയാളം കണ്ട ഏറ്റവും വലിയ സ്‌കാം അനൗണ്‍സ്‌മെന്റ്. ഈ പടത്തിന് ഈസി ആയി നല്ലൊരു ത്രെഡ് ഉണ്ടാക്കി സ്‌ക്രിപ്റ്റ് ഉണ്ടാക്കി എടുക്കാന്‍ എളുപ്പം ആണ്.. എന്നിട്ടും അനൗണ്‍സ് ചെയ്തു 8 വര്‍ഷം അയിട്ടും ഇതൊന്നും ചെയ്തില്ല എങ്കില്‍ അമല്‍ നീരദ് ഇത് അവന്റെ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി അന്നൗസ് ചെയ്ത ഒന്ന് മാത്രം ആണ് ഇത്. വരത്തന്‍ വരുന്ന മുന്നേ ഇനി വരുന്ന അമല്‍ പടങ്ങള്‍ക്ക് ഒരു പ്രീ ഹൈപ്പും ഈ ഒരു ഫാക്ട് വെച്ചു ഒപ്പിച്ചു എടുക്കാന്‍'' എന്നായിരുന്നു ഒരാളുടെ പ്രതികരണം.
 
'അങ്ങോര്‍ക്ക് ബുദ്ധി ഉണ്ട്.. ആ പടം അന്ന് പൊട്ടി.. സോഷ്യല്‍ മീഡിയയില്‍ ബിലാല്‍ തീ എന്ന് പോസ്റ്റ് ഇട്ടാല്‍ കാശ് കിട്ടില്ല എന്ന് അമലിന് അറിയാം.. ഇക്ക ഫാന്‍സ് തിയേറ്ററില്‍ പോവാത്തവര്‍ ആണെന്നും അങ്ങോര്‍ക്കു നല്ല ബോധ്യമുണ്ട്., ഈ നിലകുറുഞ്ഞി പൂക്കുമോ, ഇനി നടക്കില്ല എന്ന് ഉറപ്പുള്ള പ്രൊജക്റ്റ്, ഡിപി മാറ്റണ്ണാ... തുരുമ്പെടുത്ത് തുടങ്ങി, അഴിച്ചു വിട് അമലേ, 8 വര്‍ഷം കഴിഞ്ഞു, പടം ഇല്ലെങ്കില്‍ അതൊന്ന് ഔദ്യോഗികം ആയിട്ട് പറഞ്ഞൂടെ അല്ലെങ്കില്‍ ഡിപി എങ്കിലും ചെയ്ഞ്ച് ചെയ്യൂ, ഇതിപ്പോ പടം വരുമെന്ന് ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുന്ന കുറെ ഫാന്‍സുകാരുണ്ട്, എന്തുവാഡേയ് അമല്‍ സാറേയ്. ... പടം ഇല്ലെങ്കില്‍ ഇല്ലെന്നു പറയൂ' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lucifer 3: ലൂസിഫര്‍ 3 പ്രതിസന്ധിയില്‍; ഉപേക്ഷിക്കുമോ?