Select Your Language

Notifications

webdunia
webdunia
webdunia
webdunia

വസ്ത്രങ്ങൾ അഴിച്ചുമാറ്റി അടിവസ്ത്രം മാത്രം ധരിച്ചിരിക്കാന്‍ അയാൾ ആവശ്യപ്പെട്ടു'; സാജിദ് ഖാനെതിരെ നവീന ബോലെ

വസ്ത്രങ്ങൾ അഴിച്ച് വെച്ച് അടിവസ്ത്രം മാത്രം ധരിച്ചിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നാണ് നവീന പറയുന്നത്.

Actress Navina Bole

നിഹാരിക കെ.എസ്

, തിങ്കള്‍, 28 ഏപ്രില്‍ 2025 (12:28 IST)
സംവിധായകനും ടെലിവിഷൻ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ. തന്നെ സംവിധായകൻ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മോശമായി പെരുമാറുകയും ചെയ്തു എന്നാണ് നടി പറയുന്നത്. വസ്ത്രങ്ങൾ അഴിച്ച് വെച്ച് അടിവസ്ത്രം മാത്രം ധരിച്ചിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുവെന്നാണ് നവീന പറയുന്നത്.
 
2007-ല്‍ പുറത്തിറങ്ങിയ 'ഹേ ബേബി' എന്ന ബോളിവുഡ് ചിത്രത്തിന്റെ കാസ്റ്റിങ്ങിനിടെയാണ് സാജിദ് ഖാൻ മോശമായി പെരുമാറിയതെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ നവീന ബോലെ പറഞ്ഞു.
 
'എന്റെ ജീവിതത്തിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യനാണ് സാജിദ് ഖാൻ. അയാൾ എന്നെ വിളിച്ചപ്പോൾ ഞാൻ വളരെ ആവേശത്തിലായിരുന്നു. എന്നാൽ എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി അടിവസ്ത്രം മാത്രം ധരിച്ചിരിക്കാന്‍ അയാൾ ആവശ്യപ്പെട്ടു,' എന്ന് നവീന ബോലെ പറഞ്ഞു.
 
ഒരു വർഷത്തിനുശേഷം മിസിസ് ഇന്ത്യയിൽ പങ്കെടുക്കുന്നതിനിടയിൽ സാജിദ് വീണ്ടും തന്നെ ബന്ധപ്പെട്ടുവെന്നും നവീന വെളിപ്പെടുത്തി. ഒരു വേഷത്തിനായി തന്നെ വന്നു കാണുവാൻ അയാൾ ആവശ്യപ്പെട്ടു. ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറുന്നതുകൊണ്ട് തന്നെ ഒരുവര്‍ഷം മുമ്പ് വിളിച്ചത് അയാൾക്ക് ഓർമ്മയുണ്ടാകില്ല എന്നും നടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രം കളങ്കാവലിനു 'എ' സര്‍ട്ടിഫിക്കറ്റോ?