Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nikhila Vimal: 'കാക്കനാട് പോയി കൂവിയാൽ ഒരു ഫ്‌ളാറ്റിൽ നിന്നും മൂന്ന് പുതുമുഖ നായികമാരെങ്കിലും ഇറങ്ങി വരും'; നിഖില വിമൽ

പ്രതിഫലം കൂട്ടി ചോദിച്ചാൽ സിനിമ ലഭിക്കാൻ ബുദ്ധിമുട്ടാണെന്നാണ് നിഖില പറയുന്നത്.

Actress Nikhila Vimal

നിഹാരിക കെ.എസ്

, വെള്ളി, 31 ഒക്‌ടോബര്‍ 2025 (14:50 IST)
മലയാള സിനിമയിൽ നായികമാരെ സംബന്ധിച്ച് നിലനിൽക്കുകയെന്നത് പ്രയാസമേറിയ കാര്യമാണെന്ന് നടി നിഖില വിമൽ. നടിമാർക്ക് നിലനിൽപ്പ് വലിയൊരു പ്രതിസന്ധി തന്നെയാണ് നിഖിൽ പറയുന്നു. പ്രതിഫലം കൂട്ടി ചോദിച്ചാൽ സിനിമ ലഭിക്കാൻ ബുദ്ധിമുട്ടാണെന്നാണ് നിഖില പറയുന്നത്.
 
ഇപ്പോൾ കാക്കനാട് പോയി വിളിച്ച് കൂവിയാൽ ഒരു ഫ്‌ളാറ്റിൽ നിന്നും കുറഞ്ഞത് മൂന്ന് പുതുമുഖ നായികമാരെങ്കിലും ഇറങ്ങിവരുമെന്നും നിഖില വിമൽ പറയുന്നു. വിറ്റ് ടോക്‌സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
 
'നിങ്ങൾക്കുള്ളതാണ് സിനിമയെങ്കിൽ നിങ്ങൾ കൊച്ചിയിലേക്ക് വരണമെന്നില്ല. പുറത്തു നിന്ന് വന്ന് വർക്ക് ചെയ്യുന്ന എത്രയോ പേരുണ്ട്. നമ്മൾക്ക് വർക്ക് കൂടുകയും ഇവിടെ നിൽക്കേണ്ടത് നമ്മുടെ ആവശ്യമാണെന്ന് തോന്നുമ്പോഴും കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്താൽ മതിയാകും. പക്ഷെ നമ്മൾ ആദ്യത്തെ സിനിമ കഴിയുമ്പോഴേക്കും കൊച്ചിയിലേക്ക് വരും. സിനിമയിൽ നിന്നും പറയുന്നത് അങ്ങനെയാണ്. ഇവിടെ നിന്ന് ശ്രമിച്ചാലേ കിട്ടുകയുള്ളൂവെന്ന് പറയും. 
 
ശ്രമിക്കാൻ ടിക്കറ്റെടുത്ത് വന്നാൽ മതി. അല്ലാതെ ഇവിടെ വാടകയും കറന്റു ബില്ലുമൊക്കെ കൊടുത്ത് നിൽക്കണമെന്നില്ല. എന്നോട് ആര് ചോദിച്ചാലും ഞാൻ പറയുക, ഇപ്പോൾ ഷിഫ്റ്റ് ചെയ്യണ്ട, രണ്ടോ മൂന്നോ സിനിമകൾ വരട്ടെ. ഇവിടെ സെറ്റിൽ ആകാം എന്ന് തോന്നുമ്പോൾ മതിയെന്ന് പറയും. അല്ലാതെ കുടുംബമായിട്ട് മാറുകയാണെങ്കിൽ ഓക്കെ. 
 
അല്ലാത്തപക്ഷം ഭയങ്കര സ്ട്രഗ്‌ളിങ് ആണ്. ഞാൻ എപ്പോഴും പറയുന്ന ഒന്നുണ്ട്. കാക്കനാട് പോയിട്ട് ഒന്ന് വിളിച്ച് കൂവിയാൽ എല്ലാ ഫ്‌ളാറ്റിൽ മിന്നും മൂന്ന് പുതുമുഖ നായികമാരെങ്കിലും ഇറങ്ങി വരും എന്ന്. ഈയ്യടുത്ത് എന്നോട് വളരെ പ്രശസ്തനായൊരാൾ ചോദിച്ചിരുന്നു എന്തുകൊണ്ട് മലയാള സിനിമയിൽ നടിമാർ നിലനിൽക്കുന്നില്ല. പണ്ടൊക്കെ ഉള്ള ആളുകൾ ഒരുപാട് കാലം സിനിമ ചെയ്തിരുന്നുവല്ലോ എന്ന്. 
 
ഞാൻ പറഞ്ഞ മറുപടി, നിങ്ങൾ ഒരു പുതുമുഖ നടിയെ വിളിച്ചു കൊണ്ടു വരും. രണ്ടാമത്തെ സിനിമ അവർ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് ചെയ്യും. മൂന്നാമത്തെ സിനിമയിൽ അവർ കാശ് കൂടുതൽ ചോദിക്കും. അത് നിങ്ങൾക്ക് ഇഷ്ടമാകില്ല. അപ്പോൾ നിങ്ങൾ പുതിയ പുതുമുഖ നായികയെ കൊണ്ടു വരും. അതോടെ മറ്റവർ സ്ട്രഗ്‌ളിങ് ആകും. 
 
സത്യമായിട്ടും ഇപ്പോൾ കാക്കനാടുള്ള ഫ്‌ളാറ്റുകളിൽ പോയി വിളിച്ച് കൂവിയാൽ ഒരു ഫ്‌ളാറ്റിൽ നിന്നും മൂന്ന് പുതുമുഖ നായികമാരെങ്കിലും ഇറങ്ങിവരും. ഇത് ഭയങ്കര സ്ട്രഗിൾ ആണ്. ഇപ്പോൾ ഇൻഫ്‌ളുവൻസിങ് മാർക്കറ്റ് ഉള്ളതു കൊണ്ട് അവർ സർവൈവ് ചെയ്തു പോകുന്നു.
 
ഞാൻ ഈയ്യടുത്താണ് കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തത്. അഞ്ചാറു കൊല്ലമേ ആകുന്നുള്ളൂ. ഇവിടെ പണിയിലെങ്കിൽ ഞാൻ ഇപ്പോഴും വീട്ടിൽ പോകും. നാടുമായി കുറച്ചധികം അറ്റാച്ച്‌മെന്റുണ്ട്. നേരത്തെ വീട്ടിൽ പോയി വരികയായിരുന്നു', നിഖില പറയുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാച്ച്‌ലർ പാർട്ടിക്ക് രണ്ടാം ഭാഗം വരുന്നു; അമൽ നീരദ്-നസ്ലൻ ചിത്രത്തിൽ ടോവിനോയും